Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

മനുഷ്യന്‍ പെട്ടെന്ന് ഒന്നുമല്ലാതായി പോകുന്ന ഒരനുഭവം... വെള്ളമിറങ്ങിയെങ്കിലും വീട്ടിലേയ്ക്ക് തിരിച്ചു കയറാന്‍ പറ്റുന്നില്ല... നാലു പ്രാവശ്യം വീട് വൃത്തിയാക്കിയിട്ടും ചുറ്റുപാടും കനത്ത ദുര്‍ഗന്ധം; കുറച്ചു നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിൽ ധർമജനും കുടുംബവും

30 AUGUST 2018 08:29 AM IST
മലയാളി വാര്‍ത്ത

പ്രളയം എല്ലാം മാറ്റിമറിച്ചു. സിനിമയില്‍ സജീവമായി തുടങ്ങിയ ശേഷം ലഭിച്ച പണം കൊണ്ട് നാലു വര്‍ഷം മുന്‍പാണ് വരാപ്പുഴയില്‍ ഞാന്‍ പുതിയ വീട് വയ്ക്കുന്നത്. കനത്ത മഴക്കാലത്ത് പോലും വീട്ടില്‍ വെള്ളം കയറിയ അനുഭവം സമീപവീട്ടുകാരുടെ ഓര്‍മയിലും ഇല്ല.

മനുഷ്യന്‍ പെട്ടെന്ന് ഒന്നുമല്ലാതായി പോകുന്ന ഒരനുഭവമായിരുന്നു ഈ പ്രളയം. അത് മനസ്സിലാക്കണമെങ്കില്‍ അത് അനുഭവിക്കുക തന്നെ വേണം. 14 നു രാവിലെ തന്നെ കനത്ത മഴ തുടങ്ങിയിരുന്നു. അടുത്ത ദിവസം ഉച്ചയായപ്പോഴേക്കും റോഡില്‍ വെള്ളം കയറി തുടങ്ങി. അപ്പോഴും വീട്ടില്‍ വെള്ളം കയറില്ല എന്ന പ്രതീക്ഷയായിരുന്നു. ഇരുട്ടി തുടങ്ങിയതോടെ ഓരോ മിനിട്ടിലും വെള്ളം ഉയര്‍ന്നു തുടങ്ങി..

മുറ്റത്തേക്ക് ഇറങ്ങി നോക്കി. കഴുത്തറ്റം വെള്ളം! ഇത് പന്തികേടാകുമെന്നു തോന്നി, ഉടന്‍ വീട്ടുകാരെയും കൊണ്ട് മുകള്‍നിലയിലേക്ക് മാറി. രാത്രിയായതോടെ സമീപ വീടുകളില്‍ നിലവിളിയായി. രണ്ടു ദിവസമായി കറന്റ് ഇല്ലാത്തതു കാരണം ഫോണും സ്വിച്ച് ഓഫ് ആകാറായി. മുറ്റത്തു പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാനോ, താഴത്തെ നിലയിലെ സാധനങ്ങള്‍ മാറ്റി വയ്ക്കാനോ ഉളള സമയം പോലും കിട്ടിയില്ല. ഇടയ്ക്ക് താഴേക്കിറങ്ങി നോക്കിയപ്പോള്‍ ഹാള്‍ നിറയെ വെള്ളം. രാത്രിയായപ്പോഴേക്കും വള്ളത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തി സമീപവീടുകളില്‍ നിന്നും ആളുകളെ രക്ഷിച്ചു തുടങ്ങി.

അവര്‍ തിരിച്ചു വരുന്നതും നോക്കി നമ്മള്‍ കാത്തിരുന്നു. മണിക്കൂറുകള്‍ കടന്നു പോയി. ആരെയും കാണുന്നില്ല. ഇനി എല്ലാവരെയും രക്ഷപ്പെടുത്തി എന്ന് കരുതി അവര്‍ പോയതായിരിക്കുമോ എന്ന് മനസ്സ് മന്ത്രിച്ചു. സകല ദൈവങ്ങളെയും പ്രാര്‍ഥിച്ചു. ഭാര്യയും അമ്മയും കുട്ടികളുമെല്ലാം പേടിച്ചു പോയിരുന്നു. ഞങ്ങളുടെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ രാത്രി ഏകദേശം ഒന്‍പതു മണിയായപ്പോഴേക്കും ഒരു വള്ളത്തില്‍ ആളുകളെത്തി.

വീട്ടില്‍ ശബ്ദം കേട്ട് അവര്‍ മുറ്റത്തേക്ക് ബോട്ട് കയറ്റി. ഞങ്ങള്‍ കയറിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ ധര്‍മജനാണെന്നു അവര്‍ക്ക് മനസ്സിലായത്. രണ്ടു ദിവസം ഭാര്യയുടെ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് വീടിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഇവിടെ നിന്നും പോയി വീട് വൃത്തിയാക്കാനും സൗകര്യമാണ്. വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടില്‍ തിരിച്ചു പോയി നോക്കി. വാതില്‍ തുറന്നപ്പോള്‍ ലഭിച്ച അവാര്‍ഡുകളും പ്രശസ്തിപത്രവുമൊക്കെ ഒഴുകിനടക്കുന്നു.

അതുകണ്ടപ്പോള്‍ ചങ്ക് തകര്‍ന്നുപോയി. താഴത്തെ ഫര്‍ണിച്ചറുകള്‍ എല്ലാം ചെളിയടിഞ്ഞു നശിച്ചു. കാറും വെള്ളം കയറി ഉപയോഗശൂന്യമായി. ചുറ്റുപാടും കനത്ത ദുര്‍ഗന്ധവും. കഴിഞ്ഞ മൂന്ന് ദിവസമായി വൃത്തിയാക്കല്‍ നടക്കുകയാണ്. ഇപ്പോള്‍ നാലു പ്രാവശ്യം വീട് വൃത്തിയാക്കിക്കഴിഞ്ഞു. എന്നിട്ടും ദുര്‍ഗന്ധം പൂര്‍ണമായി മാറിയിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ താമസം മാറാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് ഞാനും കുടുംബവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (10 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (38 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (47 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (57 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends