ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയ കേരളത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്ന് ബോളിവുഡ് നടി ; താരത്തിന് ട്രോളർമാരുടെ പൊങ്കാല

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും കരകയരുന്ന കേരളത്തിനെ കുറ്റം പറഞ്ഞ ഉത്തരേന്ത്യന്‍ നടിയ്ക്ക് ട്രോളുകളുടെ ചാകര. ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയാണ് ട്രോളന്മാരുടെ വലയില്‍ സ്വയം വീണ് കൊടുത്തത്.
ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയ കേരളത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നാണ് പായല്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പരിസാഹരൂപേണയുള്ള നിരവധി ചോദ്യങ്ങളാണ് ഈ പോസ്റ്റിന് താഴെ പായലിനെ തേടിയെത്തിയത്.
ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കില്‍ ഇതേ 'വിധി'യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നതെന്നായിരുന്നു ഒരു കമന്‍റ്. ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായതിനാല്‍ ഇന്ത്യയെ മൊത്തത്തിലും ദൈവത്തിന് ശിക്ഷിക്കേണ്ടതായി വരുമെന്നും ഇത് എങ്ങനെയാവുമെന്നുമായിരുന്നു മറ്റൊരു കമന്‍റ്.
സോയബീന്‍ കറി കൂട്ടുന്നത് കണ്ട് ബീഫ് ആണെന്ന് ദൈവം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ പ്രളയം സംഭവിച്ചതെന്ന് മറ്റൊരു ട്രോള്‍. ഇപ്പോള്‍ സിനിമകളില്ലാത്തിനാല്‍ ശ്രദ്ധ പിടിച്ചുപറ്റാനായുള്ള ശ്രമമാണ് പായല്‍ രോഹത്ഗിയുടേതെന്ന് നിരവധി പേര്‍ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു. വിവാദപരാമര്‍ശങ്ങളിലൂടെ ഒരുപാട് തവണ ശ്രദ്ധാകേന്ദ്രമായ താരമാണ് പായല്‍ രോഹത്ഗി.
https://www.facebook.com/Malayalivartha