ഭാരതില്‍ നിന്നും പ്രിയങ്ക പിന്മാറിയതിനെ കുറിച്ച് പ്രതികരിച്ച് സല്മാന്
അലി അബ്ബാസ് സഫറിന്റെ ചിത്രമായ ഭാരതില്‍ പ്രിയങ്ക ചോപ്രയും, സല്മാന് ഖാനും എത്തുന്നയെന്ന വാര്‍ത്ത വളരെ ആഘോഷത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഭാരതില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രിയങ്ക പ്രഖ്യാപിക്കുകയായിരുന്നു.
നിക് ജോണാസുമായുള്ള എന്‍ഗേജ്മെന്റിന്റെ ഭാഗമായാണ് പ്രിയങ്ക അവസാന നിമിഷം പിന്‍വാങ്ങിയത്. ഇതോടെ സല്മാന് ഖാന് നടിയുമായി കലിപ്പിലായെന്ന് വാര്‍ത്തകളും എത്തി. എന്നാല്‍ തനിക്ക് ഇതില്‍ യാതൊരു രോഷവുമില്ലെന്നാണ് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
അങ്ങനെയൊരു പിന്മാറ്റത്തിന്റെ ആവശ്യമില്ലായിരുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞെങ്കില്‍ അതനുസരിച്ച് തയ്യാറെടുപ്പ് ഉണ്ടാകുമായിരുന്നു. എന്‍ഗേജ്മെന്റ് ആയതോടെ പിന്മാറുമ്പോള് കല്ല്യാണത്തിനായി ഇങ്ങനൊരു തീരുമാനം വേണോയെന്നും ചോദിച്ചു.
പക്ഷെ പ്രിയങ്ക അവരുടെ പിന്മാറ്റത്തില് ഉറച്ചുനിന്നു, സല്മാന് വ്യക്തമാക്കി. അര്‍പ്പിതയെ ഒരായിരം തവണ വിളിച്ച് സല്‍മാനൊപ്പം ജോലി ചെയ്യണമെന്ന് പറഞ്ഞത് കൊണ്ടാണ് പ്രിയങ്കയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. പ്രിയങ്ക സംവിധായകനെയും വിളിച്ചിരുന്നു. എന്തായാലും അവരുടെ ജീവിതത്തില്‍ എല്ലാം നല്ലത് സംഭവിക്കട്ടെ, സല്മാന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha