സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ പിന്‍ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. വൈകിട്ട് 4 മണിയോടെ മരുതംകുഴി ജംക്ഷനു സമീപത്തുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി മിലിന്ദ് ആണ് മരിച്ചത്. മിലിന്ദ് സ്കൂട്ടറില്‍നിന്നു തെറിച്ചുവീണ് ബസിന്റെ പിന്‍ചക്രങ്ങള്‍ക്ക് അടിയില്‍പെടുകയായിരുന്നു. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തട്ടിയാണ് സ്കൂട്ടര്‍ മറിഞ്ഞതെന്നാണു കരുതുന്നത്. മിലിന്ദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























