മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും . വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയത്.
സുപ്രീകോടതി പ്രത്യേക ബെഞ്ച് ഹർജികൾ പരിഗണിക്കാൻ രൂപീകരിക്കുകയുണ്ടായി. പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനാകുന്ന ബെഞ്ചാണ് . ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് അപ്പീൽ നല്കി.
എന്നാൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല. ഇതെ തുടർന്ന് അപ്പീലുമായി സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. 82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെടുകയുണ്ടായി .
https://www.facebook.com/Malayalivartha
























