68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു . എൻ.ഐ.ടി. കോഴിക്കോട് ക്യാമ്പസിലെ സ്വാഗത സംഘം ഓഫീസിൽ ചേർന്ന അവലോകന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും . നവീകരിച്ച ഈ ട്രാക്കിൽ നടക്കുന്ന പ്രഥമ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂൾ കായികമേള.
തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ.ഐ.ടി.യിൽ എത്തിച്ചേരും..
ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവൻ മന്ത്രിമാരും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന- സമാപന പരിപാടികളിലായി പങ്കെടുക്കും.
https://www.facebook.com/Malayalivartha
























