മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ സർക്കുലർ . മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീഏജന്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നൽകിയതായി മന്ത്രി കെ.മുരളീധരൻ .
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സർക്കുലർ നൽകിയത്.ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. വിഭാഗത്തിലെ ഡോക്ടർമാർക്ക് നൽകണം.
ഇതിലൂടെ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ തിരിച്ചറിഞ്ഞ് അവ രോഗികൾക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. ഡോക്ടർമാർ നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























