Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

അടിക്കെടാ എന്ന് പറഞ്ഞ് ഹിമ അലറി... പരസ്പരം കഴുത്തിന് കയറിപ്പിടിച്ച് ബിഗ് ബോസ് വീട്ടിൽ കയ്യാങ്കളി; ശാരീരികമായ ഉപദ്രവിച്ചാല്‍ ആരെയും ഒരു ദാക്ഷിണ്യവും ഇല്ലാതെ പുറത്താക്കുമെന്ന് മോഹൻലാലിൻറെ താക്കീത്; ബിഗ്‌ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ച് ഹിമ... ചെകുത്താന്‍ കയറിയ വീടെന്ന് വിശേഷിപ്പിച്ച് മത്സരാർത്ഥികൾ

09 SEPTEMBER 2018 03:28 PM IST
മലയാളി വാര്‍ത്ത

ഒൻപത് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാലാഴ്ച്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ചത്തിയ താരമാണ് ഹിമ. 74ാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്ബോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്.

നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനിടയില്‍ വിവാഹിതനായ സാബുവിനെ പ്രണയിക്കുന്ന ഹിമയാണ് ബിഗ് ഹൗസിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം ഹിമയും സാബുവും തമ്മിലുള്ള സംഘർഷഭരിതമായ നിമിഷങ്ങൾക്കായിരുന്നു ബിഗ്‌ബോസും മത്സരാർത്ഥികളും സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സാബുവും സുരേഷും മുട്ട പൊരിച്ച്‌ കഴിക്കുന്നതിനിടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പേളി ആണ് തുടക്കം കുറിച്ചത്. മുട്ട രാവിലെ സുരേഷ് കഴിച്ചതാണെന്നും ഇത് രണ്ടാമത്തേത് ആണ് എന്നും പേളി പറഞ്ഞത് കേട്ടാണ് ഹിമ പതിയെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മുട്ട കഴിച്ചുകൊണ്ടിരുന്ന ഇരുവരെയും പേളിയും അര്‍ച്ചനയും തമാശയ്ക്കായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് മനസിലാക്കാതെ ഇടപെട്ട ഹിമ താനിനി തനിക്ക് തോന്നുന്നത് പോലെ മുട്ട കഴിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് സാബുവിനെ പരിഹസിക്കുകയും ചെയ്തു.

കാര്യം മനസിലാക്കാതെ സംസാരിക്കരുതെന്ന് ഹിമയോട് സുരേഷ് പറയുകയും ചെയ്തു. എന്നാല്‍ എന്നിട്ടും കാര്യം മനസിലാകാതിരുന്ന ഹിമ സാബുവിനെതിരെ വീണ്ടും എന്തൊക്കെയോ പറഞ്ഞു. തുടര്‍ന്ന് ആഹാരം കഴിച്ച ശേഷം സാബു ക്യാപ്റ്റനായ ശ്രീനിഷിനോട് ഇതേപ്പറ്റി പറഞ്ഞു. തന്റെ റേഷന്‍ ആയ മുട്ട ആണ് താന്‍ കഴിച്ചതെന്നും സാബു വെളിപ്പെടുത്തി. തുടര്‍ന്ന് അവിടേക്കു വന്ന ഹിമയോട് നിന്‍റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്ന് സാബു പറഞ്ഞതിന് ശേഷം ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും അമ്മയോടും അച്ഛനോടും വരെ ശത്രുത കാണിക്കുന്ന ആളാണ് ഹിമയെന്നും സാബു പറഞ്ഞു. ഇതാണ് ഹിമയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഹിമ സാബുവിനെതിരെ തിരിഞ്ഞു. ശ്രീനിഷ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സ്‌മോക്കിങ് ഏരിയയിലും ഹിമ എത്തി പ്രശ്നമുണ്ടാക്കി. എന്‍റെ അച്ഛനേയും അമ്മയേയും കുറിച്ച്‌ പറഞ്ഞിട്ടും ആര്‍ക്കും പ്രശ്നമില്ലെന്ന് പറഞ്ഞായിരുന്നു ഹിമ ദേഷ്യപ്പെട്ടത്.പരസ്പരം പരിഹാസങ്ങളും വഴക്കും തുടര്‍ന്ന സാബുവും ഹിമയും വീട്ടിലെ മറ്റുള്ളവര്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും അതിന് വഴങ്ങിയില്ല.

തുടര്‍ന്ന് വീണ്ടും അടുക്കളയില്‍ വെച്ച്‌ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ഡൈനിങ് റൂമിലിരുന്ന തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ ഹിമയെ പ്രകോപിപ്പിക്കാന്‍ സാബു പാത്രത്തില്‍ മുട്ടി ശബ്ദമുണ്ടാക്കി. ഇത് സഹികെട്ട ഹിമ പ്ലേറ്റ് തട്ടിമാറ്റിയതും സാബു പെട്ടെന്ന് ദേഷ്യപ്പെട്ട് ചാടി എഴുന്നേറ്റു. അടിക്കെടാ എന്ന് പറഞ്ഞ് ഹിമയും അലറി. ഇരുവരും പരസ്പരം കഴുത്തിന് കയറിപ്പിടിച്ചതോടെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇരവരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നും രണ്ടുപേരുടെയും വാദപ്രതിവാദങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ഹിമയെയും സാബുവിനെയും രണ്ട് മുറിയിലാക്കിയ ശേഷമാണ് താല്‍ക്കാലിക ശമനമുണ്ടായത്.

അതേസമയം ഹിമ- സാബു തര്‍ക്കത്തില്‍ ഇന്നലെ മോഹന്‍ലാലിന്‍റെ ഇടപെടല്‍ നടക്കുകയുണ്ടായി. ചെകുത്താന്‍ കയറിയ വീട് എന്നത് മുന്‍പ് പറഞ്ഞത് വെറുതെയാണെങ്കിലും ഇപ്പോള്‍ അത് സത്യമാകുന്നു എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത് തന്നെ. പിന്നീട് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍. ബിഗ്ബോസ് ഒരു തിരക്കഥയിലാണോ ഉണ്ടാകുന്നത് എന്ന് മത്സരാര്‍ത്ഥികളോട് ചോദിച്ചു. ഇതെല്ലാം മത്സരാര്‍ത്ഥികള്‍ നിഷേധിച്ചു. ഹിമയില്‍ എത്തിയപ്പോള്‍ പുറത്ത് പോയപ്പോള്‍ ഉണ്ടായകാര്യങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ പറയരുതെന്ന നിബന്ധന ഹിമ തെറ്റിച്ചെന്നും, അത് വ്യക്തിപരമായി ആഘാതം ഉണ്ടാക്കിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേ സമയം തനിക്ക് അങ്ങനെ എല്ലാം കണ്ടും സൂക്ഷിച്ചും പറയാന്‍ പറ്റില്ലെന്ന് ഹിമ പറഞ്ഞു, തനിക്ക് തെറ്റ് പറ്റിയെന്ന് ഹിമ പറഞ്ഞു.

മുന്‍പ് ഹിമ സാബുവിനോട് വഴക്കടിച്ച് മഴയില്‍ ഇരുന്നതും മോഹന്‍ലാല്‍ ചോദിച്ചു. ഇതിനപ്പുറം, സാബുമായി എന്താണ് പരാതിയെന്ന് മോഹന്‍ലാല്‍ ഹിമയോട് ചോദിച്ചു. തന്നെ ഒരിക്കലും സാബു ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് ഹിമ പറഞ്ഞു. തന്‍റെ വികാരത്തെ സാബു ബഹുമാനിച്ചില്ലെന്നും, അത് തന്‍റെ പ്രശ്നത്തിന് കാരണമെന്ന് ഹിമ പറഞ്ഞു. ഇതേ സമയം ഹിമയുടെ ഭാഷ മോശമാണെന്ന് മോഹന്‍ലാല്‍ ചൂണ്ടികാണിച്ചു. ശാരീരികമായ ഉപദ്രവിച്ചാല്‍ ആരെയും ഒരു ദാക്ഷിണ്യവും ഇല്ലാതെ പുറത്താക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതേ സമയം സാബു വിശദീകരണവുമായി രംഗത്ത് ഇറങ്ങി. ഇതേ സമയം മോഹന്‍ലാല്‍ സാബുവിന്‍റെ ഒരു ആരോപണത്തെക്കുറിച്ച് ചോദിച്ചു. ഹിമ തന്‍റെ ബോയ് ഫ്രണ്ടുമായി ആലോചിച്ച് സാബുവിനെ പ്രേമിക്കുന്ന പദ്ധതിയുമായി എത്തിയെന്നായിരുന്നു സാബുവിന്‍റെ ആരോപണം.

പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നാണ് മോഹന്‍ലാലിന്‍റെ ചോദ്യം. ഇതോടെ തന്നോട് അര്‍ച്ചനയാണ് ഈ കാര്യം പറഞ്ഞത് എന്ന് സാബു വ്യക്തമാക്കി. ഇതോടെ അര്‍ച്ചന തന്നോട് ഹിമ തന്നെയാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്ന് വ്യക്തമാക്കി. ഇതോടെ ഹിമയിലേക്ക് പൂര്‍ണ്ണമായും മോഹന്‍ലാല്‍ നീങ്ങി. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അകത്ത് എത്തിച്ചുവെന്ന വാക്ക് ഹിമ തെറ്റിച്ചെന്ന് വ്യക്തമായ സന്ദര്‍ഭത്തില്‍ ശക്തമായ ഭാഷയിലും രോഷത്തിലുമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ബിഗ്ബോസിന്‍റ 76മത്തെ നാളിലാണ് രോഷത്തോടെ ബിഗ്ബോസ് ഹൗസ് അംഗങ്ങള്‍ മോഹന്‍ലാലിനെ കണ്ടത്. ഒടുവില്‍ ഹിമയ്ക്ക് തന്‍റെ സെന്‍റിമെന്‍സ് പങ്കുവയ്ക്കാനുള്ള സ്വതന്ത്ര്യം ഉള്ളപോലെ സാബുവിന് അത് പറയാതിരിക്കാനും സ്വതന്ത്ര്യമുണ്ടെന്നും. ഇത് ഒരു കളിയാണെന്നും ഓര്‍മ്മിപ്പിച്ച്. ഇതിന്‍റെ ബാക്കി വിധി പ്രേക്ഷകര്‍ക്ക് വിട്ട് മോഹന്‍ലാല്‍ ഈ ചര്‍ച്ച അവസാനിപ്പിച്ചു.

എനിക്ക് അയാളെ ഇഷ്ടമാണെന്നും അത് പറയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെന്നും പക്ഷെ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. എന്നോട് ഇഷ്ടമുള്ളതോണ്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്ന് എനിക്ക് തോന്നി. ഹിമ അലമ്ബാണ് കളിക്കുന്നതെന്നും ബിഗ് ബോസ് ഉപദേശിക്കണമെന്നും സാബു ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (9 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (15 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (21 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (25 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (34 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (58 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends