ഇപ്പോള്‍ നിര്‍മാതാക്കളും വിതരണക്കാരും ബിജുമേനോന് പിന്നാലെയാണ്
വെള്ളിമൂങ്ങ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നതോടെ നിര്‍മാതാക്കളും വിതരണക്കാരും ബിജുമേനോന് പിന്നാലെ. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പം ബിജുമേനോന്‍ അഭിനയിച്ച സിനിമകള്‍ക്കെല്ലാം കയ്യടിയും കളക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കളും വിതരണക്കാരും സാറ്റലൈറ്റ് നല്‍കുന്ന ചാനലുകളും ഇക്കാര്യം അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഫാന്‍സ് അസോസിയേഷന്‍ ഇല്ലെങ്കിലും ബിജുമേനോനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഉണ്ടെന്ന് വെള്ളിമൂങ്ങ വിധിയെഴുതി.
വെള്ളിമൂങ്ങയുടെ ചിത്രീകരണത്തിനിടെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സാറ്റലൈറ്റ് മൂല്യമുള്ള നടന്‍മാരെ വെച്ച് പടം ചെയ്യാമെന്ന് പറഞ്ഞ് ചില നിര്‍മാതാക്കള്‍ സംവിധായകനെ സമീപിച്ചിരുന്നു. എന്നാല്‍ ബിജുമേനോന്‍ ഇല്ലാതെ സിനിമ ചെയ്യില്ലെന്ന നിലപാടിലായിരുന്നു സംവിധായകന്‍ ജിബുജേക്കബ്. പ്രതിസന്ധി സമയത്ത് അസോസിയേറ്റ് ഡയറക്ടര്‍, ക്യാമറാമാന്‍, എഡിറ്റര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നിവരെല്ലാം കളഞ്ഞിട്ട് പോയി. പല നിര്‍മാതാക്കളും ബിജുവിനെ വെച്ച് സിനിമ ചെയ്യാന്‍ തയ്യാറായില്ല. ഒടുവില്‍ റോഷന്‍ ചിറ്റൂര്‍ എന്ന പ്രൊഡക്ഷന്‍ ഡിസൈനറാണ് ഉള്ളാട്ടില്‍ ശശി എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിയത്.
ബഡ്ജറ്റ് കുറയ്ക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ സ്‌ക്രിപ്പ്റ്റ് ചെറുതാക്കി. അതിനാല്‍ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. 40 ദിവസം പ്ലാന്‍ ചെയ്ത ചിത്രം 38 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ആദ്യം വിശുദ്ധ മാമച്ചന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ വൈശാഖിന്റെ വിശുദ്ധന്‍ ഇറങ്ങിയത് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പേര് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha