Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസിലെ ചൂടൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു... ലിപ് ലോക്കിന് പിന്നാലെ സോഫയില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച്‌ ഉറങ്ങി പേളിയും ശ്രീനിഷും...

13 SEPTEMBER 2018 02:41 PM IST
മലയാളി വാര്‍ത്ത

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ്ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. കഴിഞ്ഞ ദിവസത്തെ ഇവരുടെ ലിപ് ലോക്ക് ഏറെ ചർച്ച വിഷയമായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ഇരുവരും ഒരു സോഫയില്‍ കിടന്നുറങ്ങിയത് ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്.

രാത്രിയിലെ സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. ഇരുവശത്ത് കിടന്ന ശേഷം തലകള്‍ ഒരു ഭാഗത്തേക്ക് വെച്ച്‌ രണ്ടുപേരും ഉറങ്ങുകയായിരുന്നു. ബാക്കിയുള്ള ദിവസങ്ങളില്‍ രാത്രി വരെ സംസാരിച്ച്‌ ഇരുന്നതിന് ശേഷം കെട്ടിപ്പിടിച്ച്‌ യാത്രപറഞ്ഞ് ഉറങ്ങാന്‍ പോകുന്നതായിരുന്നു ഇവരുടെ പതിവ്. ആ പതിവ് മാറിയതിന്റെ അമ്ബരപ്പിലാണ് പ്രേക്ഷകരും. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത നിലയിലേക്ക് ഇവര്‍ മാറിയെന്നതിന്റെ തെളിവാണ് ഇതെന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ വാദിക്കുന്നത്.

അതേസമയം മറ്റ് യാതൊരു കാര്യങ്ങളിലും ഇടപെടാതെ രണ്ടാളും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നുവെന്നും ഇവര്‍ക്ക് തിരിച്ച്‌ വീട്ടിലേക്ക് പോകണ്ടേയെന്നും വീട്ടുകാര്‍ എന്തുവിചാരിക്കുമെന്നും ഒരു കൂട്ടം വാദിക്കുന്നു. ആദ്യം മുതല്‍ എല്ലാവരും ഇവരുടെ ബന്ധത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോടെ ഇരുവരും സത്യം തുറന്ന് പറയുകയായിരുന്നു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്. ശ്രീനിഷിനും ഇതേ അഭിപ്രായമായിരുന്നു.

വീട്ടുകാരുമായി സംസാരിച്ച് ഇതിനൊരു തീരുമാനം എടുക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ പേര്‍ളി പിന്നീടുള്ള ദിവസം ആ ബന്ധത്തില്‍ നിന്നും പിന്മാറാനും ശ്രമിച്ചിരുന്നു.

നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും നമ്മള്‍ ചേരില്ലെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. ശ്രീനിയോടുള്ള പേര്‍ളിയുടെ ഇഷ്ടം വെറും ഗെയിം പ്ലാന്‍ ആണെന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇരുവരും രണ്ട് വഴിക്ക് പോവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്.

ആദ്യപ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച്‌ താരം തന്നെയാണ് തുറന്നുപറഞ്ഞത്. വിവാഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധമായിരുന്നു അത്. ഇതിനായി താനും തന്റെ വീട്ടുകാരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്കംപോലത്തെ കുട്ടിയാണ് അതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നതായി ശ്രീനി തന്നോട് പറഞ്ഞിരുന്നതായി സാബുവും പറഞ്ഞിരുന്നു.

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കൂടിയായിരുന്നു ഇത്. നല്ല കുട്ടി ആയിരിക്കണം, കരയരുത്, ആരോടും വഴക്കിടരുത് എന്നക്കെ പേർളിക്ക് ശ്രീനി സ്നേഹോപദേശങ്ങൾ നൽകാറുണ്ട്. ഐ ലവ് യു ശ്രീനി എന്ന് എത്ര പറഞ്ഞിട്ടും പേർളിക്ക് മതിവരുന്നില്ല. പേളിയെയാണ് ശ്രീനി വിവാഹം ചെയ്യുന്നതെങ്കില്‍ അവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നും മറ്റുള്ളവര്‍ വിലയിരുത്തുന്നു.

ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയമാണ് സാബു ഉന്നയിച്ചിട്ടുള്ളത്. മത്സരത്തില്‍ തുടരാന്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ലഭിച്ചേ തീരൂ, ഇതിന് വേണ്ടിയാണ് പേളി ശ്രീനിയെ തിരഞ്ഞെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം മത്സരത്തെ ബാധിക്കരുതെന്നും തന്നെ നോമിനേറ്റ് ചെയ്യേണ്ട സന്ദര്‍ഭം വന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്.

മത്സരത്തില്‍ നിന്നും ഇടയ്ക്ക് പിന്‍വാങ്ങാനൊരുങ്ങിയ താരത്തെ ശക്തമായ പിന്തുണ നല്‍കി തിരിച്ചെത്തിച്ചതിന് പിന്നില്‍ പേളിയും സുരേഷുമായിരുന്നു. ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്. എല്ലാവര്‍ക്കുമൊപ്പമിരിക്കുമ്പോള്‍ അധികം സംസാരിക്കാതെ രാത്രിയിലാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്. മിക്ക ദിവസവും ഇവരുടെ സംസാരം ഉണ്ടാവാറുമുണ്ട്. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു.

തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നും. ശ്രീനിയോട് ചോദിച്ചപ്പോള്‍ തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെയാണ് ഇവരുടെ തീരുമാനം ഉറച്ചതാമെന്ന് പലര്‍ക്കും മനസ്സിലായത്. ഇവരുടെ ആരാധകരാവട്ടെ ഈ സംഭവം ആഹ്ലാദമാക്കി മാറ്റിയിട്ടുമുണ്ട്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഇവരെ ആശിര്‍വദിച്ചത്.

പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (22 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (54 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (1 hour ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends