വിവാഹ ശേഷം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി സ്വാതി
തെന്നിന്ത്യന്‍ താര സുന്ദരി സ്വാതി റെഡ്ഡി മലയാളികളുടെയും പ്രിയ താരമാണ്. അമേന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമാലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ അതിഥി താരമായും എത്തി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് താരം. വിവാഹ വിരുന്നിന്റെയും സ്വാതി അണിഞ്ഞൊരുങ്ങുന്നതിന്റെയും ചിത്രങ്ങള്‍ കാണാം
പൈലറ്റ് ആയ വികാസ് ആണ് വരന്. ഇവരുടേതു പ്രണയവിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി.
https://www.facebook.com/Malayalivartha