Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹണി റോസ് പ്രണയത്തിലോ? മറുപടിയുമായി താരം

14 SEPTEMBER 2018 09:23 PM IST
മലയാളി വാര്‍ത്ത

ഒറ്റസിനിമകൊണ്ട് തന്നെ മനം കവര്‍ന്ന താരമാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ താരത്തിന് തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിന്നും അവസരം ലഭിച്ചിരുന്നു.

പതിവ് പോലെ തന്നെ മികച്ച സ്വീകാര്യതയാണ് അന്യഭാഷ ഈ താരത്തിന് നല്‍കിയത്. ട്രിവാന്‍ഡ്രം ലോഡ്ജ്, അഞ്ച് സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റര്‍, കുമ്ബസാരം, അവരുടെ രാവുകള്‍, ചങ്ക്‌സ്, തുടങ്ങി ചാലക്കുടിക്കാരിക്കാരന്‍ ചങ്ങാതിയിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. സിനിമയ്ക്കപ്പുറത്ത് സ്‌റ്റേജ് പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്നും മികച്ച അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. 

മലയാളത്തിലെ ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ നായകനുമായി ചേര്‍ത്താണ് ഇത്തവണ താരത്തിന്റെ പേര് ഉയര്‍ന്നുവന്നത്. നേരത്തെയും താരത്തെക്കുറിച്ച് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യാപകമായി പ്രചരിച്ചത്.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹണി പറയുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും താരം വ്യക്തമാക്കുന്നു. യുവനടനുമായി പ്രണയത്തിലായ താരം ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവം വൈറലായി മാറിയതോടെയാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഹണി തന്നെ രംഗത്തെത്തിയത്.

പരിചയസമ്ബന്നര്‍ക്കും സിനിമാബന്ധമുള്ളവര്‍ക്കും എളുപ്പത്തില്‍ തുടക്കം കുറിക്കാമെന്നും സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഇത്തരം ബന്ധങ്ങള്‍ ആവശ്യമാണെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. പലരും ഇത്തരം കാര്യത്തെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ ബന്ധമോ പശ്ചാത്തലമോ ഇല്ലാതെയാണ് ഹണി റോസ് സിനിമയില്‍ തുടക്കം കുറിച്ചതും മുന്നേറിയതും. അതിനാല്‍ത്തന്നെ അത്തരത്തിലൊരു ഗോഡ് ഫാദറിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ് താന്‍. എങ്ങനെ അഭിനയിക്കാമെന്നോ മേക്കപ്പിടാമെന്നോ പോലും അന്ന് അറിയില്ലായിരുന്നുവെന്ന് താരം പറയുന്നു. നാട്ടിന്‍ പുറത്തുനിന്നും വരുന്ന സാധാരണക്കാരിയായിരുന്നു താന്‍. അഭിനയത്തിന്റെ എബിസി പോലും അന്നറിയില്ലായിരുന്നു. സിനിമയിലെ തുടക്കകാലത്ത് ഇങ്ങനെയായിരുന്നുവെങ്കിലും പിന്നീട് എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കിയാണ് ഈ താരം മുന്നേറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (9 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (19 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (48 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (57 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends