നടി ചന്ദ്രിക രവി തന്റെ മനസിലെ ഇഷ്ടം തുറന്ന് പറഞ്ഞു

പാതി മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമാണ് നടി ചന്ദ്രികാ രവി. 'സെയ്' എന്ന തമിഴ് സിനിമയിലൂടെയാണ് ഇന്ത്യന്‍ സിനിമ ലോകത്തേക്ക് താരം എത്തുന്നത്. രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും.
തമിഴിലെ ഏറ്റവും സെക്‌സിയായ നടന്‍ ആര് എന്ന ചോദ്യത്തിന് താരത്തിന് ഒറ്റ ഉത്തരമേയുള്ളു മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ദുല്‍ഖര്‍ മലയാള നടനാണെന്നും ആകെ രണ്ട് തമിഴ് സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടും താരം നിലപാടില്‍ ഉറച്ച് നിന്നും.
മറ്റൊരു തമിഴ് താരത്തിന്റെ പേര് പറയാന്‍ പറഞ്ഞിട്ടും മാറ്റി പറയാന്‍ തയ്യാറായില്ല. തമിഴിലെ ഒരു നടനെ തിരഞ്ഞെടുത്താല്‍ മറ്റ് നടന്മാരുടെ ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്നും ചന്ദ്രിക പറഞ്ഞു.
https://www.facebook.com/Malayalivartha