ആര്യക്ക് പിറന്നാളിന് പിഷാരടിയും ധര്‍മ്മജനും കൊടുത്ത പണി
ഏഷ്യാനെറ്റിനെ ബഡായിബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധര്‍മ്മജനും ചേര്‍ന്ന് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മിക്ക കോമഡി ഷോകളിലും ആര്യക്ക് പാര വെക്കാറുള്ള ഇവര്‍ പിറന്നാളിനും ആര്യക്ക് എട്ടിന്റെ പണി തന്നെയാണ് കൊടുത്തത്. ഇരുവരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത്ഡേ പാടിയാണ് വിഡിയോ തുടങ്ങുന്നത്. ആര്യക്ക് 46 വയസ്സായത് ഞങ്ങളറിഞ്ഞു എന്ന് ധര്മ്മജന്. പിന്നാലെ അറുപതാം പിറന്നാള്‍ ആശംസ നേര്‍ന്ന് രമേശ് പിഷാരടി. വിഡിയോ ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ സന്തോഷമുണ്ടെന്ന് ആര്യയും കുറിച്ചു.
https://www.facebook.com/Malayalivartha