Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടിന് കൊള്ളരുതാത്തവരായി മാറുകയാണ് പേളിയും ശ്രീനിയുമെന്ന് സുരേഷ്... മോഹൻലാലിൻറെ ചോദ്യത്തിന് മുന്നിൽ ശ്രീനിയുടെ അപ്രതീക്ഷിത മറുപടി... ആ സമയത്ത് അങ്ങനെ ആലോചിച്ചില്ലെന്ന് പേളി; എപ്പോഴും ഇതേക്കുറിച്ച്‌ മാത്രമേ ചിന്തയുള്ളൂ നിനക്കെന്ന് ശ്രീനിയോട് ലാലേട്ടൻ; ഒരു നിമിഷംപോലും പിരിയാനാകാതെ പേളിയും ശ്രീനിയും

17 SEPTEMBER 2018 12:51 PM IST
മലയാളി വാര്‍ത്ത

ബിഗ്ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. കഴിഞ്ഞ ദിവസത്തെ ഇവരുടെ കിസ്സിങ്ങും ഒരു സോഫയില്‍ കിടന്നുള്ള ഉറക്കവുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ശേഷം ഇരുവരും പരസ്യമായി പ്രണയം തുറന്നുപറയുകയായിരുന്നു. പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

മത്സരം കടുക്കുന്നതിനിടയില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ശ്രീനിയുടെ ആഗ്രഹത്തെക്കുറിച്ചും പേളിയുടെ ടെന്‍ഷനുമൊക്കെയായിരുന്നു പ്രധാന സംഭവങ്ങള്‍. എലിമിനേഷന്‍ എപ്പിസോഡായതിനാല്‍ത്തന്നെ മത്സരാര്‍ത്ഥികളെല്ലാവരും ആശങ്കയിലായിരുന്നു. മോഹന്‍ലാല്‍ ഇത് അകറ്റാനായി ശ്രമിക്കുന്നുണ്ടായിരുന്നു.

പോയ വാരത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞും തമാശയും മണ്ടത്തരവുമൊക്കെയായി മുന്നേറുന്ന ഷിയാസിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും താരം ചോദിച്ചിരുന്നു. കുഴപ്പമില്ലെന്ന് മിക്കവരും പറഞ്ഞപ്പോള്‍ പരാജയമായിരുന്നുവെന്നാണ് സാബു പറഞ്ഞത്. അതിനിടയിലാണ് മോഹന്‍ലാല്‍ പേളിയോട് ആഗ്രങ്ങളെക്കുറിച്ച്‌ ചോദിച്ചത്. എല്ലാവരെയും സിനിമയക്ക് കൊണ്ടുപോവാമോയെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം താരം രംഗത്തുവന്നിരുന്നു.

പുറത്ത് പോയി സിനിമ കാണണമെന്നും ബീച്ചില്‍ പോണമെന്നുമൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറഞ്ഞപ്പോള്‍ പുറത്തെത്തിയിട്ട് അതൊക്കെ ചെയ്‌തോളൂയെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഓരോരുത്തരോടും അപ്പോള്‍ മനസ്സില്‍ തോന്നുന്ന ആഗ്രഹത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സിനിമ കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശ്രീനിയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പേളിയെ കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്. എപ്പോഴും ഇതേക്കുറിച്ച്‌ മാത്രമേ ചിന്തയേയുള്ളോയെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

ആദ്യം നിന്റെ കൈയ്യൊക്കെ സുഖമാവട്ടെയെന്നും പിന്നീടാവാം കല്യാണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിയുടെയും പേളിയുടെയും രാത്രിയിലെ സംഭാഷണത്തെ പരിഹസിച്ച്‌ സുരേഷും സാബുവും രംഗത്തെത്തിയിരുന്നു. വീടിന് കൊള്ളരുതാത്തവരായി മാറുകയാണ് ഇരുവരുമെന്ന് കഴിഞ്ഞ വാരം അദ്ദേഹം തുറന്നടിച്ചിരുന്നു. ശ്രീനി പുറത്ത് പോയാല്‍ എന്ത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പേളിയോട് ചോദിച്ചത്. ഇതുവരെ അത്തരത്തില്‍ ആലോചിച്ചില്ലെന്നും ഓര്‍ക്കുമ്ബോഴേ ടെന്‍ഷനാണെന്നായിരുന്നു താരത്തിന്റെ മറുപടി. ശ്രീനിയെക്കുറിച്ചുള്ള ആധി പേളിയില്‍ പ്രകടമായിരുന്നു.

ബഷീറും ശ്രീനിയും പുറത്ത് നില്‍ക്കുമ്ബോള്‍ താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് ബഷീര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അവസാന നിമിഷവും ആത്മവിശ്വാസം കൈവിടാതെ അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ശ്രീനി. ഇടയ്ക്ക് ഇരുവരുടെയും പെട്ടി ഉയര്‍ന്നിരുന്നു. പിന്നീട് ശ്രീനിയുടെ പെട്ടി താഴ്ന്നു, ഇത് കണ്ടതും പേളി പൊട്ടിക്കരച്ചില്‍ തുടങ്ങിയിരുന്നു. കുറച്ച്‌ നേരത്തിന് ശേഷമാണ് ബഷീറിന്റെ പെട്ടി താഴേക്ക് എത്തിയത്. ഇതോടെയാണ് അദ്ദേഹമാണ് പുറത്തേക്ക് പോവുന്നതെന്ന് സ്ഥിരീകരിച്ചത്. അതോടുകൂടിയാണ് പേളി കരച്ചിലടക്കി ശാന്തമായത്. തിരിച്ചെത്തിയ ശ്രീനിയെ പേളി കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (9 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (44 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (1 hour ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (1 hour ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (2 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (12 hours ago)

Malayali Vartha Recommends