Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രെസ്സിനുള്ളില്‍ താക്കോല്‍ ഒളിപ്പിച്ച് അതിഥി... ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്ക് ശ്രമിച്ച് സാബു; ബിഗ്‌ബോസ് വീട്ടിൽ അതിരു കടക്കുന്നുവോ?

17 SEPTEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാട്ടുരാജ്യത്തെ യുവരാജാവായി ഒരാളെ ഇന്ന് തിരഞ്ഞെടുക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. രാജാവിനെ മറ്റുളളവര്‍ ബഹുമാനിക്കുകയും രാജാവ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കുകയും ചെയ്യണം. ക്യാപ്റ്റനായ അതിഥിക്ക് പോലും യാതൊരു അധികാരവും ഉണ്ടായിരിക്കില്ല. രാജാവിന് തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുളള അധികാരവുമുണ്ട്. എല്ലാവരും അക്ഷമരായി നില്‍ക്കവെ ബിഗ് ബോസ് രാജാവിനെ പ്രഖ്യാപിച്ചു. ഷിയാസിനെ ആണ് നാട്ടുരാജ്യത്തെ രാജാവായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനില്‍ ഇല്ലാതിരുന്ന ഏക വ്യക്തിയാണ് ഷിയാസ്. അതുകൊണ്ടാണ് ഷിയാസിനെ രാജാവായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഷിയാസിനെ പരിചരിച്ചു. ഷിയാസിന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന താക്കോല്‍ അടങ്ങിയ മാലയാണ് അധികാരത്തിന്റെ ചിഹ്നം. ഇത് മറ്റാരെങ്കിലും തട്ടിയെടുത്താല്‍ ഷിയാസിന്റെ അധികാരം നഷ്ടപ്പെടും. ഷിയാസിന്റെ കൈയ്യില്‍ നിന്നും താക്കോല്‍ അതിഥിയുടെ കൈയ്യില്‍ കിട്ടി. ഇതോടെ ഷിയാസിന്റെ അധികാരം നഷ്ടമായി, അതിഥി റാണിയായി മാറി.

അധികാരം കാണിക്കാനുളള അതിഥിയുടെ സമയം കഴിഞ്ഞതോടെ ഇനി താക്കോല്‍ അതിഥി സൂക്ഷിക്കണം. ആര്‍ക്ക് വേണമെങ്കിലും താക്കോല്‍ തട്ടിയെടുക്കാം എന്ന് ബിഗ്ഗ്‌ബോസിന്റെ വാക്കുകളെ തുടർന്ന് വസ്ത്രത്തിനകത്ത് അതിഥി താക്കോല്‍ സൂക്ഷിച്ചത് സാബുവിനെ ചൊടിപ്പിച്ചു.

എന്നാല്‍ താന്‍ ഇഷ്ടമുളളിടത്ത് താക്കോല്‍ സൂക്ഷിക്കുമെന്ന് അതിഥി പറഞ്ഞു. സാബു താക്കോല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് താന്‍ താക്കോല്‍ ഉപേക്ഷിക്കുന്നതായി അതിഥി അറിയിച്ചു. തുടര്‍ന്ന് അതിഥി താക്കോല്‍ സുരേഷിന് കൈമാറി. അതിഥിക്ക് വേണ്ടി സുരേഷും സാബുവിനോട് വഴക്കിട്ടു. സാബു വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് അതിഥി പറഞ്ഞു. തന്റെ ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചതെന്ന് അതിഥി ആരോപിച്ചു.

അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്നും അതിഥി കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ അതിഥിക്കെതിരെ സാബുവും ബഷീറും രംഗത്തെത്തിയിരുന്നു.താന്‍ വൃത്തികേട് കളിക്കുന്ന ആളല്ലെന്നും ഇത് തെറ്റായ ആരോപണമാണെന്നും സാബു പറഞ്ഞു. വളരെ മോശമായ രീതിയിലാണ് അതിഥി തന്നെ കണ്ടതെന്നും സാബു ആരോപിച്ചു. അതിഥിയുടെ ഉടുപ്പിനകത്ത് താക്കോല്‍ ഒളിപ്പിച്ചാല്‍ പിന്നെ എന്ത് ചെയ്യണമെന്നും സാബു ചോദിച്ചു. രാത്രി സാബുവിനോട് അതിഥി മാപ്പ് പറഞ്ഞു. എന്നാല്‍ ഇതരത്തിലുളള കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സാബു അതിഥിയോട് നിര്‍ദേശിച്ചു. അതേസമയം ഇനി ബിഗ്‌ബോസ് വീട്ടിൽ ഏഴ് മത്സരാർഥികൾ മാത്രമാണുള്ളത്. മത്സരം അതിശക്തമായി തന്നെ മുന്നോട്ടൂപ്പോകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (11 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (31 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (45 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (56 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (1 hour ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (2 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends