Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ഭാര്യമാര്‍ തമ്മില്‍ നല്ല ഒരു അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ട്... ഞാനൊരു വിവാഹവീരനല്ല.. പ്രണയ രോഗിയുമല്ല; സംഭവിച്ചു പോയി.. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കലാണ് പ്രണയം... മനസ് തുറന്ന് ബിഗ്‌ബോസ് മത്സരാർത്ഥി ബഷീർ

18 SEPTEMBER 2018 09:02 AM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറത്തായ മത്സരാർത്ഥിയായ ബഷീർ ഒരു സ്വകാര്യ ചാനലിൽ മനസ് തുറക്കുകയാണ്. ഇത്രയും ദിവസം ഷോയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോ പുറത്താകുന്നതില്‍ വിഷമമൊന്നുമില്ല. ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടുള്ളു. എന്റെ ഉപ്പയും ഉമ്മയും മരിച്ചു. എന്റെ ജീവിതം എന്നാല്‍ ഇവരും എന്റെ ബിസിനസുമാണ്. ഞാന്‍ രണ്ടു സ്ത്രീകളെ ഹലാലായ രീതിയില്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയെയും ഞാന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്.

രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയി. ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്ക് അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. എനിക്ക് വേണമെങ്കില്‍ അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ രഹസ്യമായി ബന്ധം വെക്കാമായിരുന്നു. ഉപേക്ഷിക്കാമായിരുന്നു. എനിക്ക് അതിനൊന്നും മനസ്സ് വന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു. വേദനിപ്പിക്കേണ്ടായിരുന്നു. ഞാന്‍ എന്റെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടു കൂടി വീണ്ടും വിവാഹം കഴിച്ചു. എന്ന് വച്ച്‌ ഞാനൊരു അരാജകവാദിയല്ല. പ്രണയമൊക്കെ എല്ലാര്‍ക്കും ആകാം. എന്നാല്‍ സെക്‌സ് പവിത്രമെന്ന് കരുതുന്ന ആളാണ് ഞാന്‍. വിവാഹം കഴിച്ചതിനു ശേഷം മാത്രമേ സെക്‌സ് പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ബന്ധങ്ങള്‍ക്ക് ഞാന്‍ വില കല്‍പിക്കുന്നുണ്ട്. ജീവിതത്തിനു മൂല്യവും. എനിക്ക് വേണമെങ്കില്‍ ആദ്യ ഭാര്യയോട് പറയാതെ ഈ ബന്ധം തുടരാമായിരുന്നു. നാട്ടുകാരെ അറിയിക്കാതിരിക്കാമായിരുന്നു.

എന്നാല്‍ എനിക്കത് തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കലാണ് പ്രണയം. എന്റെ ഭാര്യമാര്‍ തമ്മില്‍ നല്ല ഒരു അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ട്. അതിനാലാണ് എനിക്ക് ഒരു പ്രയാസവും അനുഭവിക്കേണ്ടി വരാത്തത്. അവര്‍ രണ്ടു പേരും പരസ്പരം നല്ല കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ല. ഞാന്‍ രണ്ടു വിവാഹം സാഹചര്യം കൊണ്ട് കഴിച്ചു എന്നത് ശരിയാണെങ്കിലും ഞാനൊരു വിവാഹവീരനല്ല. പ്രണയ രോഗിയുമല്ല. ഇനിയെന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാവില്ല. പ്രണയവും.

ബിഗ്‌ബോസ് വീട്ടിലെ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞാൽ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ രഞ്ജിനി ഹരിദാസാണ്. അവര്‍ നമ്മള്‍ പുറത്തു നിന്ന് കാണുന്ന പോലെ ഒന്നുമല്ല. നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍. രണ്ടാമത്തെ ആള്‍ അനൂപേട്ടനാണ്. അനൂപേട്ടനായിരുന്നു അവിടെ എന്റെ കംഫര്‍ട്ട് സോണ്‍. എന്നെ ഞാന്‍ വിലയിരുത്തുന്നത് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്നാണ്. എനിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു.

വളരെ ചെറുപ്പത്തിലേ സ്വന്തമായി അധ്വാനിച്ചു ജീവിക്കേണ്ടി വന്ന ആളാണ്. ഞാനൊരു സാധാരണക്കാരനാണ്. അതിനാല്‍ എന്റെ ഭാഷയിലൊക്കെ ചിലപ്പോ പിഴവ് വരാം. പൊളിറ്റിക്കല്‍ കറക്‌ട്‌നസ് ഒക്കെ ചിലപ്പോ വരില്ലായിരിക്കും. അറിഞ്ഞു കൊണ്ടല്ല. അങ്ങനെ വല്യ സംഭവമൊന്നുമല്ല. സാധാരണക്കാരനാണ്. പേളിയുമായി ഉണ്ടായ വഴക്കില്‍ ഞാന്‍ അങ്ങനെയൊന്നും പ്രതികരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ പേളി എന്നോട് നിന്റെ വീട്ടില്‍ എത്ര തുമ്ബികളുണ്ട് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

രണ്ടു വിവാഹം കഴിച്ച വ്യക്തി എന്ന നിലയില്‍ ആളുകളുടെ ഇത്തരം കുത്തുവാക്കുകള്‍ നിരന്തരം ഏറ്റു വാങ്ങുന്ന ആളാണ് ഞാന്‍. അതിനാലാവും പേളിയുടെ അത്തരം പരാമര്‍ശങ്ങള്‍ എനിക്ക് പ്രകോപനമുണ്ടാക്കി. അപ്പോള്‍ വന്ന ദേഷ്യത്തില്‍ നിയന്ത്രണമില്ലാതെ ഏതൊക്കെയോ പറഞ്ഞു.സാബു ചേട്ടനാണ് ബിഗ് ബോസിലെ ഗൂഗിള്‍. അത്ര അറിവാണ് എല്ലാ വിഷയത്തിലും. ഞങ്ങളൊക്കെ എല്ലാം ചോദിക്കുന്നത് സാബുക്കയോടാണ്. നല്ല മത്സരാര്‍ഥിയുമാണ്. പേളിയും ശ്രീനിഷും യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണോ അല്ലയോ എന്നൊന്നും ഞങ്ങള്‍ക്കും അറിയില്ല. ശ്രീനിഷുമായുണ്ടായിരുന്ന എനിക്ക് ആദ്യമുണ്ടായിരുന്ന സംസാരം പിന്നീട് ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ടായതോടെ കുറഞ്ഞു.

എങ്കിലും പഴയ സ്‌നേഹം ഉണ്ട്. അര്‍ച്ചന വളരെ നല്ല പ്ലെയറാണ്. ജയിക്കാന്‍ അര്‍ഹതയുള്ള ആളാണ്. അങ്ങനെ നോക്കുമ്ബോ സാബു, ഷിയാസ്, അര്‍ച്ചന ഇവരില്‍ ഒരാളായിരിക്കും വിജയി. ഷിയാസിന്റെ തമാശകളും മണ്ടത്തരങ്ങളും ഒക്കെ ആളുകള്‍ക്ക് ഇഷ്ടമായിരിക്കും. നല്ല എന്റര്‍റ്റൈനര്‍ ആണ് ഷിയാസ്. കൂടാതെ പുള്ളി അത്യാവശ്യം നന്നായി പ്ലാന്‍ ചെയ്തതൊക്കെ കളിക്കുന്നുമുണ്ട്. ഇതൊരു ഗെയിം ആണല്ലോ. നന്നായി ഗെയിം കളിക്കുന്ന വ്യക്തി വിജയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (8 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (28 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (42 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (53 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (1 hour ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends