Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ സ്ത്രീകളെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ആളല്ലേ? പിന്നെന്തിനാണ് എന്നെ മാത്രം അകറ്റി നിര്‍ത്തുന്നത്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വീണ്ടും ബിഗ് ബോസ് കളിയിലേക്ക് എത്തിയ ഹിമ ശങ്കറിന് ഗെയിമിൽ സംഭവിച്ച പാളിച്ചകൾ ഇങ്ങനെ...

18 SEPTEMBER 2018 11:49 AM IST
മലയാളി വാര്‍ത്ത

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വീണ്ടും ബിഗ് ബോസ് കളിയിലേക്ക് എത്തിയ മത്സരാർത്ഥിയാണ് ഹിമ ശങ്കർ. പക്ഷെ ബിഗ്‌ബോസ് വീട്ടിൽ വീണ്ടും എത്തിയപ്പോൾ ഹിമ ആളുമാറിപോയി. ഇതൊരു ഗെയിം ആണ് അതിലെ മത്സരാർത്ഥിയാണ് താൻ എന്നതിന് പുറമെ ഹിമ തന്റെ ഇഷ്ടം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി ബിഗ്‌ബോസ് വീടിനെ തിരഞ്ഞെടുക്കുകയായിരുന്നു.ഓരോരുത്തര്‍ക്കും ബിഗ് ബോസ് വീട്ടില്‍ ചെലവഴിക്കുന്നതിനു പ്രതിഫലവും കിട്ടും. ഹിമയെയും ഗെയിം കളിക്കാനാണ് ബിഗ് ബോസ് വിളിച്ചത്. എന്നാല്‍ ഹിമ ഗെയിം ആണ് ഇതെന്ന് മറന്നതു പോലെയാണ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞത്.

ഹിമയോട് ബിഗ് ബോസിനകത്ത് തിരിച്ചു കയറി പോകുമ്പോള്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം, പുറത്തു നടന്ന കാര്യങ്ങള്‍ അകത്തു പറയരുത് എന്നത് മാത്രമാണ്. ഹിമ ആദ്യദിവസങ്ങളില്‍ തന്നെ അത് തെറ്റിച്ചു. പല വിഷയങ്ങളില്‍. അതിലൂടെ ഹിമ കളിയുടെ വിശ്വാസ്യത കളഞ്ഞു. സാബുവിനെ വെറുപ്പിക്കുക, സാബുവിനെ പ്രേമിക്കുക എന്നിവയാണോ ഹിമക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക്ക് എന്ന മട്ടില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. കളി സ്‌ക്രിപ്റ്റഡ് ആണെന്ന ആരോപണം ഇതിനൊപ്പം വന്നു.

ഹിമയെ താക്കീത് ചെയ്യേണ്ടിയും വന്നു.ഹിമ പറയുന്നത് ഹിമക്ക് സാബുവിനോട് കണക്ഷന്‍ ഫീല്‍ ചെയ്യുന്നുവെന്നാണ്. അതിനു സാബു പോസിറ്റീവ് ആയി പ്രതികരിക്കാത്തതിനാല്‍ തന്റെ ഫീലിംഗ് മുഴുവന്‍ പ്രകടിപ്പിക്കുന്നു. അടി ഉണ്ടാക്കുന്നു. ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നു. ആകെ അലമ്പാകുന്നു. ഇവിടെ ഹിമ മറന്നു പോയത് 100 ദിവസത്തെ ഗെയിമിനായി പ്രതിഫലം വാങ്ങി എത്തിയവരാണ് ആ വീടിനുള്ളിലുള്ളവര്‍ എന്നതാണ്.

അവര്‍ക്ക് കണക്ഷനോ പ്രേമമോ ഒന്നുമല്ല ഗെയിം ആണ് പ്രധാനം. ഹിമയും സാബുവും പ്രേമിക്കുന്നതല്ല ഗെയിം. ഹിമ പറയുന്ന കണക്ഷനും കണ്ണിലൂടെ പ്രേമം കൈമാറിയതുമൊന്നും ആളുകള്‍ക്ക് എളുപ്പത്തില്‍ ബോധ്യമാവുന്ന കാര്യമല്ല. കണക്ഷന്‍ എന്ന് പറയുമ്പോ ജന്മങ്ങള്‍ക്ക് അതീതമായ എന്തോ കണക്ഷന്‍ എന്നൊക്കെ ഒക്കെ ആണ് ഹിമയുടെ വാക്കുകളില്‍. താന്‍ ക്യൂട്ട് ആയി പ്രണയം പറഞ്ഞു എന്ന് ഹിമ പറയുന്നു.

എന്നാല്‍ ചെയ്യുന്നത് അതല്ല, ചെപ്പക്കുറ്റിക്ക് അടിക്കുമെന്നു പറയുന്നു, എപ്പോഴും ചൊറിയുന്നു, അനുവാദമില്ലാതെ സാബുവിനെ ഉമ്മ വെക്കുന്നു, ഹഗ് ചോദിച്ചു അലമ്പുന്നു. സ്വാഭാവികമായും സാബുവിനോട് പ്രേക്ഷകര്‍ക്ക് സഹതാപം തോന്നാന്‍ തുടങ്ങി. ഹിമ എപ്പോഴും പറയുന്ന വാചകം, എനിക്ക് അഭിനയിക്കാന്‍ അറിയില്ല, ഞാന്‍ എനിക്ക് തോന്നിയത് ചെയ്യും, എനിക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റില്ല. ഇതൊക്കെയാണ് ഞാന്‍ എന്നാണ്. സമ്മതിച്ചു. ഹിമക്ക് എന്തും ചെയ്യാം. എന്നാല്‍ അത് മറ്റുള്ളവരുടെ സൈ്വര ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോഴോ? ഹിമ എന്തിനാണ് ശരിക്കും ബിഗ് ബോസില്‍ പോയത്? സാബുവിനെ പ്രണയിക്കാനാണോ? ഹിമ പറയുന്നുണ്ട്, സാബു രഞ്ജിനിയുമായി അടുത്തിട പഴകുമ്പോള്‍ എനിക്ക് അത് ഫീല്‍ ചെയ്യുന്നുണ്ട് എന്ന്.

പൊസസീവ് പ്രണയമാണത്. സാബുവിനെ വിലയിരുത്തുന്നതില്‍ ഹിമക്ക് പിഴവ് പറ്റി. ഹിമ കരുതുന്നത് പോലെ ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ നിര്‍ബന്ധിച്ചോ ഒന്നും ആരെയും ഒരു ബന്ധത്തിലേക്ക് തള്ളിയിടാന്‍ കഴിയില്ല. സ്‌നേഹിച്ചും വഴങ്ങിയും സന്തോഷിപ്പിച്ചുമൊക്കെയേ അത് സാധ്യമാവൂ. ഹിമയുടെ ലക്ഷ്യം സാബുവുമായി ഒരു നല്ല ബന്ധമായിരുന്നെങ്കില്‍ ഹിമ കുറച്ചു കൂടി സഹിഷ്ണുത കാണിക്കേണ്ടിയിരുന്നു.

സാബുവിനോട് ഹിമ പറയുന്നുണ്ട്, നിങ്ങള്‍ സ്ത്രീകളെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ആളല്ലേ, പിന്നെന്തിനാണ് എന്നെ മാത്രം അകറ്റി നിര്‍ത്തുന്നത് എന്ന്. ഹിമക്ക് സാബുവിനോട് എന്ത് തോന്നലാണ് അപ്പോള്‍ ഉണ്ടായിരുന്നത്? എന്തായാലും ഹിമ ഗെയിമിന്ന് പുറത്താക്കപ്പെട്ടു. ഇപ്പോൾ ബഷീറും കൂടെ പുറത്തായപ്പോൾ അവശേഷിക്കുന്നത് ഏഴു മത്സരാർത്ഥികൾ മാത്രമാണ്. എന്തായാലും ഇനി കണ്ടിരുന്ന കാണാം ബിഗ്‌ബോസ് വീട്ടിലെ വിജയി ആരാണെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (21 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (29 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (48 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (55 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends