Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളര്‍ന്നുവരുന്ന മകള്‍ക്ക് കൂട്ടായൊരാള്‍... പത്മസരോവരത്തിലെ പുതിയ വിശേഷങ്ങൾ

18 SEPTEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് പത്മാസരോവരം. കാവ്യ മാധവന്റെ സന്തോഷം ആരാധകരും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി ഗ്രൂപ്പുകള്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്തവുമായി താരമെത്തിയിരുന്നു. അമേരിക്കന്‍ ഷോയില്‍ തിളങ്ങി നിന്നതും താരമായിരുന്നു.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും കാവ്യയെ ഒപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചതും.

വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ദിലീപിനെ തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവനും ഒപ്പമുണ്ടായിരുന്നു. രൂക്ഷവിമര്‍ശനങ്ങളുമായി സിനിമാലോകവും താരത്തിനെതിരെ തിരിഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശക്തമായ പിന്തുണ നല്‍കി കാവ്യ ദിലീപിന്റെ കുടുംബത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു.

വിവാഹത്തിന് ശേഷമുള്ള പല ആഘോഷങ്ങളിലും കാവ്യ തനിച്ചായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ജയിലില്‍ നിന്നും താരം വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണത്തിനും സമാനമായ അവസ്ഥയിലായിരുന്നു താരം. പതറിപ്പോകാവുന്ന ഘട്ടമായിരുന്നിട്ട് കൂടി തന്റേടത്തോടെ പിടിച്ചുനില്‍ക്കുകയായിരുന്നു കാവ്യ.

ദിലീപും കാവ്യയും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ സന്തോഷത്തെക്കുറിച്ച്‌ ജനപ്രിയ നായകന്‍ മിണ്ടിയിരുന്നില്ല. കാവ്യ മാധവന്റെ അച്ഛനാണ് ഈ സന്തോഷത്തെക്കുറിച്ച്‌ അറിയിച്ചത്. മെഡിക്കല്‍ ബിരുദ പഠനത്തിനായി മീനാക്ഷി ചെന്നൈയിലേക്ക് പോയന്നും അദ്ദേഹം പറഞ്ഞിരുന്നു.

വളര്‍ന്നുവരുന്ന മകള്‍ക്ക് കൂട്ടായൊരാള്‍, രണ്ടാം വിവാഹത്തിന് മുന്‍പ് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ പലപ്പോഴും മകളെ വേണ്ടത്ര പരിഗണിക്കാന്‍ പറ്റണമെന്നില്ല. അതിനിടയിലാണ് ഇനിയൊരു വിവാഹമെന്ന ആവശ്യവുമായി മീനാക്ഷി തന്നെ സമീപിച്ചതെന്നും എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായി അറിയാവുന്ന കാവ്യ മാധവനെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു. അച്ഛന്‍ അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് തളര്‍ന്നുപോയപ്പോള്‍ മകള്‍ക്ക് ശക്തമായ പിന്തുണയാണ് കാവ്യ മാധവന്‍ നല്‍കിയത്.

വിവാഹത്തിന് ശേഷം സിനിമാഭിനയം നിര്‍ത്തുന്ന നായികമാരുടെ സ്ഥിരം ശൈലിയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. കുടുംബ കാര്യങ്ങളുമായി ഒതുങ്ങിക്കഴിയാനാണ് താരം തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends