ബിജു കട്ടക്കലിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സണ്ണി ലിയോണും
ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ബിജു കട്ടക്കല്‍ സംവിധാനം ചെയ്യുന്ന സ്ഫടികം രണ്ടാംഭാഗത്തിലാണ് സണ്ണി എത്തുന്നത്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നായിരുന്നു സ്ഫടികം. മോഹന്‍ലാലും തിലകനും മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ചിത്രം. പല കാരണങ്ങളും കൊണ്ട് സ്ഫടികം 2 അനൗണ്‍സ് ചെയ്യാന്‍ സാധിച്ചിട്ടില്ലായിരുന്നു.
എന്നാല്‍, ഇനി ഒരു കാരണവശാലും ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന് ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ സംവിധായകന് ആഗ്രഹിച്ചിരുന്നു. ഒടുവില്‍ മലയാളികളെ കോരിത്തരിപ്പിക്കാന്‍ സണ്ണിലിയോണ്‍ തന്നെ എത്തുന്നു. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്.
സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. മാസും ക്ലാസുമായിരിക്കും ചിത്രമെന്ന് സംവിധായകന് പറയുന്നു. ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് സണ്ണി എത്തുന്നത്.
വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്ബനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ഈ ചിത്രം നിര്‍മിക്കുന്നു.
https://www.facebook.com/Malayalivartha