Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗെയിമിൽ വിജയിക്കാൻ പേളി പ്രണയം അഭിനയിച്ചതാണോ എന്ന സംശയത്തോടെ ശ്രീനി; മത്സരം മുറുകുമ്പോൾ പേളിയുടെ കളി കാര്യമാകുന്നു... ശ്രീനിയെ ഒഴിവാക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചപ്പോൾ കണ്ണീരും പൊട്ടിക്കരച്ചിലുമായി തന്ത്രം മാറ്റിപ്പിടിച്ച് പേളി; ബിഗ്‌ബോസ് വീട്ടിലെ പ്രണയം എന്താകുമെന്ന ആകാംഷയോടെ പ്രേക്ഷകർ

19 SEPTEMBER 2018 12:20 PM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

അകത്തും പുറത്തുമായി ഇതിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങള്‍ പ്രചരിക്കുന്നെങ്കിലും പേളിയും ശ്രീനീഷും തങ്ങളുടെ അഭിപ്രായത്തിലും നിലപാടിലും ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസ് അതിന്റെ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്ബോള്‍ ഇരുടെ ഇടയിലും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുകയാണ്.

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറിയത് പേളിയും ശ്രീനിയും തമ്മിലുള്ള വഴക്കായിരുന്നു. ബിഗ് ഹൗസില്‍ നിന്നും ശ്രീനി തന്നെ അവഗണിക്കുകയാണെന്നാണ് പേളിയുടെ പരാതിയിൽ തുടങ്ങിയ പ്രശ്നങ്ങളാണ് വഴക്കിന് തുടക്കം. എന്നാൽ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ഇതാണ് താന്‍ അരികിലേക്ക് വരാത്തതിന്റെ കാരണമെന്നും ശ്രീനി പറഞ്ഞുവെങ്കിലും പേളി അതിന് വിലകല്‍പ്പിച്ചിരുന്നില്ല. സ്വിമ്മിങ് പൂളില്‍ സുരേഷും സാബുവും ഉള്ളപ്പോള്‍ തനിച്ചിരിക്കുന്ന പേളിയുടെ അരികിലേക്ക് ശ്രീനിയെത്തിയിരുന്നു. താന്‍ വന്നതോടെ പേളി എഴുന്നേറ്റ് പോവുമെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. ഇത്തരത്തിലുള്ള പ്രെഡിക്ഷനാണ് തനിക്ക് ഇഷ്ടപ്പെടാത്തതെന്നും എന്തിനാണ് ഇത്തരത്തില്‍ മുന്‍ധാരണയുമായി നടക്കുന്നതെന്നും പേളി ചോദിച്ചു.

ഓരോ സമയത്തും ഓരോ സ്വഭാവവുമായാണ് പേളി വരാറുള്ളത്. ചില സമയത്ത് തമാശയൊക്കെ പറഞ്ഞ് വളരെ ജോളിയായി വരും. മറ്റുചിലപ്പോഴാവട്ടെ കണ്ട പരിചയം പോലും നടിക്കാതെയും വരും. ഈ വ്യത്യാസം കാണുമ്ബോള്‍ തനിക്ക് വിഷമമമുണ്ടെന്നും ശ്രീനി പറഞ്ഞിരുന്നു. രാത്രിയില്‍ ഉറക്കം വരുന്നുവെന്നും പറഞ്ഞ് തനിക്കരികില്‍ നിന്നും പോയിട്ട് പിന്നീട് മറ്റുള്ളവരോട് സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്ബോള്‍ തന്നോട് സംസാരിക്കാനോ, തനിക്കൊപ്പമിരിക്കാനോ താല്‍പര്യമില്ലാത്തതാണ് പ്രകടമാവുന്നതെന്നും ശ്രീനി പറഞ്ഞു. ശ്രീനി ഗ്രാന്റ് ഫിനാലെയില്‍ എത്തിയപ്പോഴാണ് തന്നെ അവഗണിച്ച്‌ തുടങ്ങിയതെന്നും പേളി പറഞ്ഞിരുന്നു. ഈ ഗെയിം നേടണമെന്ന് വിചാരിച്ചല്ല താന്‍ വന്നത്. ഷിയാസ് ജയിക്കണമെന്നാണ് ആഗ്രഹം.

എപ്പോഴും തന്നെ ക്കുറിച്ച്‌ പരാതി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്ബോള്‍ താനെന്തിനാണ് അത് കേട്ടിരിക്കുന്നതെന്നാണ് പേളി ചോദിച്ചത്. അത് മാത്രമല്ല ഇപ്പോൾ നിന്നോട് എനിക്കെന്തെങ്കിലും പറയാൻ പേടിയാണ് നീ അതെങ്ങനെ എടുക്കുമെന്നും എനിക്കറിയില്ല എന്നും പേളി പറയുകയായിരുന്നു. ഇപ്പോൾ അങ്ങനെയൊക്കെ ആണല്ലേ ഇനി നീ പറയും ഇത് സെറ്റാവില്ല വിട്ട് കളയൂ എന്നൊക്കെ, അതുകുടെ പറയാതിരിക്കുന്നെ എന്തിനാ എന്നാണ് ശ്രീനി പറഞ്ഞത്. ഗെയിം വിജയിക്കാൻ ഇത്ര ചീപ്പ് കളിക്കുമോ പേളി എന്നായിരുന്നു ശ്രീനിയുടെ സംശയം.

തനിക്ക് ഇവിടെ തുടരാനാവില്ലെന്നും ഇവിടുത്തെ ഓരോ സന്തോഷത്തില്‍ പങ്കുചേരുമ്ബോളും വീട്ടുകാരെയാണ് ഓര്‍ക്കുന്നതെന്നും തന്റെ പ്രകടനം അവരെ എങ്ങനെ ബാധിക്കുന്നുവെന്നുമൊക്കെ ചിന്തിച്ചുപോവുന്നുവെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോള്‍ അതൊന്നും ഓര്‍ക്കേണ്ടെന്നും ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോവാമെന്നും പറഞ്ഞ് ശ്രീനി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഏറ്റില്ല.

പൊട്ടിക്കരച്ചിലോടെയാണ് താരം മറ്റുള്ളവര്‍ക്ക് മുന്നിലും ഇതേക്കുറിച്ച്‌ പറഞ്ഞത്. അതിഥിയും ഷിയാസും സാബുവും സുരേഷുമൊക്കെ ഇവരുടെ വഴക്കിടല്‍ കണ്ടിരുന്നു. അര്‍ച്ചനയേയും അതിഥിയേയും സംസാരിക്കാന്‍ പോലും പേളി അനുവദിച്ചിരുന്നില്ല. ശ്രീനിയല്ല തന്റെ പ്രശ്‌നമെന്നും മാനസിക സംഘര്‍ഷം താങ്ങാനാവുന്നില്ലെന്നും വീട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് താരം കരച്ചില്‍ തുടരുകയായിരുന്നു. സാബുവും സുരേഷും സംസാരിച്ചതിന് ശേഷമാണ് പാതി മനസ്സോടെ താരം ടാസ്‌ക്ക് ചെയ്യാനെത്തിയത്.

പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്. എന്നാല്‍ പേളി അതിനെതിരെ വാദിക്കുമ്ബോഴും ആത്മവിശ്വാസ കുറവാണ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന്. അന്ന് ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച്‌ പറഞ്ഞതല്ലാതെ പേളിയില്‍ നിന്ന് അതിനെ കുറിച്ച്‌ ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നും പേളി പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 minute ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends