Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

34-ാം പിറന്നാള്‍ ഭര്‍ത്താവ് ദിലീപിനും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് കാവ്യ മാധവന്‍

19 SEPTEMBER 2018 01:07 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് കാവ്യയും, ദിലീപും. അമ്മയാകാൻ തയ്യാറെടുക്കുന്നതിടെ കാവ്യയുടെ 34-ആം പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണ് പത്മാസരോവരം. കഴിഞ്ഞ പിറന്നാൾ കാവ്യക്ക് കണ്ണീരിൽ കുതിർന്ന പിറന്നാൾ ദിനമായിരുന്നു. ദിലീപുമൊത്തുള്ള വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നുവെങ്കിലും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കുറ്റാരോപിതനായി ജയിലിൽ കഴിയുകയായിരുന്നു.

984 സെപ്റ്റംബര്‍ 19ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് കാവ്യ ജനിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങീ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച്‌ കഴിവ് തെളിയിച്ച്‌ കാവ്യ മലയാളത്തില്‍ ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങി. ഡാര്‍ളിംഗ് ഡാര്‍ളിംഗ്, ദോസ്ത്, മീശ മാധവന്‍, തിളക്കം, മിഴി രണ്ടിലും, റണ്‍വെ, കൊച്ചീരാജാവ്, ലയണ്‍, പാപ്പി അപ്പച്ച, പിന്നെയും തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും കാവ്യയെ ഒപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചതും.

വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ദിലീപിനെ തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവനും ഒപ്പമുണ്ടായിരുന്നു. രൂക്ഷവിമര്‍ശനങ്ങളുമായി സിനിമാലോകവും താരത്തിനെതിരെ തിരിഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശക്തമായ പിന്തുണ നല്‍കി കാവ്യ ദിലീപിന്റെ കുടുംബത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു.

വിവാഹത്തിന് ശേഷമുള്ള പല ആഘോഷങ്ങളിലും കാവ്യ തനിച്ചായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ജയിലില്‍ നിന്നും താരം വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണത്തിനും സമാനമായ അവസ്ഥയിലായിരുന്നു താരം. പതറിപ്പോകാവുന്ന ഘട്ടമായിരുന്നിട്ട് കൂടി തന്റേടത്തോടെ പിടിച്ചുനില്‍ക്കുകയായിരുന്നു കാവ്യ.

ദിലീപും കാവ്യയും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ സന്തോഷത്തെക്കുറിച്ച്‌ ജനപ്രിയ നായകന്‍ മിണ്ടിയിരുന്നില്ല. കാവ്യ മാധവന്റെ അച്ഛനാണ് ഈ സന്തോഷത്തെക്കുറിച്ച്‌ അറിയിച്ചത്. മെഡിക്കല്‍ ബിരുദ പഠനത്തിനായി മീനാക്ഷി ചെന്നൈയിലേക്ക് പോയന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (21 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (29 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (48 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (55 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends