ബിഗ്‌ബോസിന്റെ ഇണക്കുരുവികൾ വേർപിരിയുന്നു ;പേളി ശ്രീനിയെ തേച്ചു! ; അവരെ മടലുവെട്ടി അടിക്കണമെന്ന് സാബു

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .എന്നാൽ ബിഗ്‌ബോസ്സ് പ്രേക്ഷകരെ ആകാംഷയിൽ നിർത്തുന്ന നിമിഷങ്ങളായിരുന്നു ശ്രീനി പേർളി പ്രണയം .ആദ്യനാളുകളിൽ ഇണക്കുരുവികളായിരുന്നവർ വേർപിരിയാൻ ഒരുങ്ങുന്നതായാണ് പുതിയ വാർത്ത . തുടക്കം കിന്നാരതോടെയായിരുന്നെങ്കിലും ഇപ്പോൾ അവർ പരസ്പ്പരം പോരടിക്കുന്നത് പതിവാക്കിയിരിക്കുന്നു .പേളി തന്നോട് സംസാരിക്കാൻ തയ്യാറാകുന്നില്ല എന്നാണ് ശ്രീനിഷിന്റെ പരാതി .തന്നോട് താൽപ്പര്യം ഇല്ലാത്തതുപോലെയാണ് പേളിയുടെ പെരുമാറ്റമെന്ന് ശ്രീനിഷ് തുറന്നുപറഞ്ഞു . അതേസമയം ശ്രീനി അനാവശ്യമായ വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി .എന്നാൽ ഇതിനെ ചൊല്ലിയായിരുന്നു ഇരുവരുടെയും തുടർന്നുള്ള ശണ്ട
പലപ്പോഴും പേളി തന്നെ അവഗണിക്കുന്നു .തന്നോട് മിണ്ടില്ല. ഞാൻ പലപ്പോഴും ശശിയാകുകയാണ്. ഞാൻ പേളിയോട് സംസാരിക്കുന്നില്ല എന്നാണ് അവളുടെ പരാതി പക്ഷെ പേളി മറ്റുള്ളവയോട് സംസാരിക്കുമ്പോൾ വലിയസന്തോഷത്തിലാണ് എന്നാൽ തന്നോട് അങ്ങനെയല്ല .പേളി ഗെയിം കളിക്കുകയാണെന്നാണ് മറ്റുള്ളവർ പറയുന്നത് എന്നാൽ തനിക്ക് പേർളിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം . ഓരോസമയയും ഓരോ സ്വഭാവത്തിലാണ് പേളിയുടെ പെരുമാറ്റം ഇത് കാണുമ്പോൾ തനിക്ക് നല്ല വിഷമമുണ്ട് .ഗ്രാൻഫിനാലയിലേക്ക് കടക്കുന്നതിന് വേണ്ടിയുള്ള പേളിയുടെ തന്ത്രമാണ് ഇതെന്നും മറ്റുള്ളവർ പറയുന്നു എന്ന് ശ്രീനിഷ് പറയുന്നു .
എന്നാൽ ഇതെല്ലം ശ്രീനിഷിന്റെ തോന്നലാണെന്നാണ് പേളിയുടെ മറുപടി . താനല്ല ശ്രീനിയാണ് തന്നെ അവഗണിക്കുന്നത് എന്നാണ് പേളിയുടെ പുതിയ വാദം .താൻ ഒരിക്കലും ശ്രീനിയെ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല .ശ്രീനിയോടൊപ്പം ഒരുപാട് സമയം ചിലവഴിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും പേളി പറയുന്നു. എന്നാൽ പ്രണയനൗകയുടെ യാത്ര സ്ഥിരം പാതയിൽ തന്നെയാണെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച . എന്നാൽ ഇതെല്ലം കുറച്ച് ഓവറാണ് എന്നാണ് ബിഗ്‌ബോസിലെ മറ്റൊരു മത്സരാർത്ഥിയായ സാബുവിന്റെ പക്ഷം .രണ്ടുപേരുടെയും അതിരുവിട്ട പെരുമാറ്റത്തിന് പുറത്തായിരുന്നവെങ്കിൽ താൻ മടല് വെട്ടി അടിച്ചേനെ എന്നാണ് സാബുവിന്റെപ്രതികരണം .
https://www.facebook.com/Malayalivartha