മമ്മൂട്ടിയെ വെല്ലുവിളിച്ച് വിനയന്
ശിപ്പായി ലഹള മുതല്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് മിനിമം ഗാരന്റിയുണ്ടായിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടന്‍,രാക്ഷസരാജാവ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയെല്ലാം നായകരാക്കി പലത തവണ സിനിമയൊരുക്കിയ വിനയന് ഇപ്പോള്‍ മുഖ്യധാരാ താരങ്ങളെയൊന്നും അഭിനയിക്കാന്‍ കിട്ടാറില്ല. അടുത്ത വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഫഹദ് - അമല്‍ നീരദ് ടീമിന്റെ ഇയ്യോബിന്റെ പുസ്തകം അന്നാണ് റിലീസ്‌ചെയ്യുക. ഹോളിവുഡ് സിനിമകള്‍ക്കുള്ള സാങ്കേതിക മികവോടെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. മൂന്നു കോടി രൂപ ഉപയോഗിച്ചാണ് ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത്.
ഹോളിവുഡില്‍ ഉപയോഗിക്കുന്ന ത്രീഡി ഡിജിറ്റല്‍ വീഡിയോഗ്രഫി സാങ്കേതിക വിദ്യയാണ് ലിറ്റില്‍ സൂപ്പര്‍മാനില്‍ ഉപയോഗിച്ചിരിക്കുന്നത്. നായകനായ വി്ല്ലിയെ അവതരിപ്പിക്കുന്നത് ഡെനിയെന്ന പുതുമുഖമാണ്. പതിനൊന്നുകാരന്റെ പ്രതികാരമാണ് ലിറ്റില്‍ സൂപ്പര്‍മാന്റെ ഇതിവൃത്തം. പ്രവീണയും രഞ്ജിത്തുമാണ് വില്ലിയുടെ അമ്മയും അച്ഛനുമാകുന്നത്. മധുവാണ് മറ്റൊരു പ്രധാനതാരം. കക്കരവിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. മോഹന്‍സിത്താരയും കൈതപ്രവുമാണ് സംഗീതവും ഗാനരചനയും നിര്‍വഹിച്ചത്. കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു ചിത്രം ഒരുക്കിയത്. മുന്‍പ് അതിശയന്‍ എന്നൊരു ചിത്രം ഇതേപോലെ സംവിധാനം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha