സ്ത്രീകള്‍ക്ക് പിന്തുണയുമായി മീ ടൂവിൽ സാമന്ത...

സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും തനുശ്രീക്ക് പിന്നാലെ ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാരും മീ ടൂ ക്യാമ്പയിനിലൂടെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുകളുമായി പുറത്തു വരികയാണ് ഇപ്പോൾ. ഇവരെയെല്ലാരവരെയും പിന്തുണച്ചുകൊണ്ട് നടി സാമന്ത അക്കിനേനി രംഗത്തെത്തിയിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സാമന്ത എത്തിയിട്ടുള്ളത്.തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സാമന്ത പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.
"തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദിക്കപ്പേടേണ്ടതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക. സാമന്ത ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha