സണ്ണി ലിയോണിന്റെ വീരമാദേവി റിലീസിംഗ് തടയുമെന്ന് ഭീഷണി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രമായ വീരമാദേവി ചിത്രത്തിനെതിരെ കര്‍ണാടകയില്‍ ചില ഹിന്ദു സംഘടനകള്‍ രംഗത്ത്. കര്‍ണാടക രക്ഷണ ദേവിക എന്ന ഹിന്ദുസംഘടനയാണ് പോണ്‍ താരമായ സണ്ണി ലിയോണ്‍ വീരമാദേവി ആകേണ്ടെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
ബംഗളൂരുവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ സണ്ണി ലിയോണ്‍ വീരമാദേവിയായി കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകള്‍ കീറുകയും കത്തിക്കുകയും ചെയ്തു. വീരമാദേവി എന്ന രാജ്ഞിയുടെ കഥ പറയുന്ന ചിത്രമാണ് വീരമാദേവി.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ സ്റ്റീവ്‌സ് കോര്‍ണറിന്റെ ബാനറില്‍ പോണ്‍സെ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി കുതിര സവാരിയും വാള്‍ ഉപയോഗിക്കുന്ന രീതിയും സണ്ണി പരിശീലിച്ചിരുന്നു.
എന്നാല്‍ ചരിത്ര പ്രാധാന്യമുളള ധീരവനിതയെ പോണ്‍ താരമായ സണ്ണി അവതരിപ്പിക്കേണ്ടെന്നാണ് കര്‍ണാടക രക്ഷണ ദേവിക സംഘടനയുടെ നിലപാട്. സിനിമയുടെ റിലീസിംഗ് തടയുമെന്നാണ് ഇവരുടെ ഭീഷണി.
https://www.facebook.com/Malayalivartha