വെള്ളിത്തിരയിൽ പ്രേക്ഷകരെ അമ്പരപ്പിച്ച പ്രണയജോടികൾ ജീവിതത്തിലും പ്രണയിക്കുന്നുവോ ?

സ്കൂൾ പ്രണയകാലവും ഗൃഹാതുരതയും ഒത്തുചേർന്ന വിജയ് സേതുപതി നായകനായ പുതിയ ചിത്രം '96' തീയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റാമിന്റെയും ജാനുവിന്റെയും നിഷ്‌കളങ്ക പ്രണയവും സൗഹൃദവും മനോഹരമായി വരച്ചിട്ട ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നനുത്ത കുറേ ഓര്‍മകളും ഇതിലെ കഥാപാത്രങ്ങളും നിറഞ്ഞു നില്‍ക്കും.
ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെ എറ്റെടുത്തിരുന്നു . സേതുപതിക്കും തൃഷയ്ക്കും ഒപ്പം ചിത്രത്തില്‍ കൈയ്യടി നേടിയ പ്രകടനമായിരുന്നു ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യയും ഗൗരിയും നടത്തിയിരുന്നത്. അതേസമയം സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ പ്രണയജോഡികളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
സോഷ്യൽമീഡിയയിൽ ചർച്ചകൾ രൂക്ഷമായതോടെ താരങ്ങൾ തന്നെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇരുവരും അറിയിക്കുകയായിരുന്നു.
ഗൗരിയും ആദിത്യയും പുതുമുഖ താരങ്ങളാണെങ്കിലും പക്വതയാര്‍ന്ന പ്രകടനങ്ങളായിരുന്നു ചിത്രത്തില്‍ ഇരുവരും നടത്തിയിരുന്നത്. വിജയ് സേതുപതിയുടെയും തൃഷയുടെയും ചെറുപ്പകാലം ഗംഭീരമായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ആദിത്യയും ഗൗരിയും തമ്മിലുളള കെമിസ്ട്രി തന്നെയായിരുന്നു 96 ന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറിയിരുന്നത്.
ഹൈസ്‌ക്കൂളില്‍ ഒരുമിച്ച പഠിച്ച രണ്ട് പേര്‍ 22വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 96 പറയുന്നത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീലായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. ചിത്രം കണ്ട് തിയ്യേറ്ററുകള്‍ വിട്ടിറങ്ങുമ്ബോഴും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഗൗരിക്കും ആദിത്യയ്ക്കും സാധിച്ചിരുന്നു.
ഗൗരിയുടെ പ്രതികരണം....
' ഞാനും ആദിത്യ ഭാസ്‌കറും പ്രണയത്തിലല്ല... ഞങ്ങള്‍ ഇരുവരും ജാനു-റാം എന്ന കമിതാക്കളായി വെള്ളിത്തിരതയിലാണ് വേഷമിട്ടത്, ജീവിതത്തിലല്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്പം മാന്യത കാണിക്കണം'. ഗൗരി ട്വീറ്റ് ചെയ്തു.
ആദിത്യയുടെ പ്രതികരണം.....
തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും അഭിനേതാക്കള്‍ക്കും വ്യക്തി ജീവിതമുണ്ട് അതിനെ മാനിക്കണമെന്നുമാണ് ആദിത്യ പ്രതികരിച്ചത്. 'ഞാനും ഗൗരിയും നല്ല സുഹൃത്തുക്കളാണ്...ഉറ്റ സുഹൃത്തുക്കള്‍...ഞങ്ങള്‍ പ്രണയത്തിലല്ല. അഭിനേതാക്കള്‍ക്കും വ്യക്തി ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. 96-നെ പിന്തുണച്ചതിന് നന്ദി...' ആദിത്യ കുറിച്ചു.
https://www.facebook.com/Malayalivartha