അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള പൊതുവായ സമീപനം വല്ലാതെ അലോസരപ്പെടുത്തിയിരുന്നു; സംവിധായകന് സാജിദ് ഖാനെതിരെ ബോളിവുഡ് നടി ബിപാഷ ബസു

മീ ടൂ ആരോപണത്തില് കുരുങ്ങിയ സംവിധായകന് സാജിദ് ഖാനെതിരെ ബോളിവുഡ് നടി ബിപാഷ ബസു. ഹംഷകല്സ് സിനിമയുടെ സെറ്റില് സ്ത്രീകള്ക്കു അപമാനകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്നും ബിപാഷ ആരോപിച്ചു. 2014 ല് ഹംഷകല്സിന്റെ പ്രമോഷന് പരിപാടിയില്നിന്നും പിന്മാറിയതു സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെ തുടര്ന്നാണെന്നും ബിപാഷ ഇന്ത്യന്എക്സ്പ്രസിനോടു വെളിപ്പെടുത്തി.
അധികാരവും സ്വാധീനശക്തിയുമുള്ള ആളുകളുടെ ആക്രമണങ്ങള് സ്ത്രീകള് തുറന്നുപറയുന്നതില് അതിയായ സന്തോഷമുണ്ടെന്ന് ബിപാഷ പറഞ്ഞു. അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള പൊതുവായ സമീപനം അത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അയാള് വലിയ ശബ്ദത്തില് വഷളത്തം നിറഞ്ഞ തമാശകള് പറയാറുണ്ട്. എല്ലാ സ്ത്രീകളോടും ഇയാള് ഇങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാല് തന്നെ തനിക്കെതിരെ ഇത്തരത്തില് പ്രവര്ത്തിച്ചിട്ടില്ലെന്നും ബിപാഷ പറഞ്ഞു.
തനിക്കു സാജിദ് ഖാനില്നിന്നും നേരിട്ടുള്ള പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല് ഹംഷകല്സിനു ശേഷം സ്ത്രീകള്ക്കു അപമാനകരമായ ഒരു സെറ്റിലും പ്രവര്ത്തിക്കില്ലെന്നു തീരുമാനിച്ചു. ഈ സംവിധായകനൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്സെന്നും ബിപാഷ പറഞ്ഞു.
നടി സലോനി ചോപ്രയാണ് സംവിധായകന് സാജിദ് ഖാന് മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതല് സാജിദിന്റെ അസിസ്റ്റന്റായി സിനിമയില് പ്രവര്ത്തിക്കുമ്ബോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവര് പറഞ്ഞു. ഒരു മാധ്യമപ്രവര്ത്തകയും സാജിദ് ഖാനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സാജിദ് ലൈംഗികമായി അതിക്രമിച്ചെന്നു ഇവര് വെളിപ്പെടുത്തി.
മീ ടൂ വെളിപ്പെടുത്തലുകള്ക്ക് പിന്നാലെ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില് നിന്നും സാജിദ് ഖാന് പുറത്തായി. ധാര്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിന്റെ സംവിധാന ചുമതലയില് നിന്ന് മാറി നില്ക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha