രണ്ടാമൂഴം ഒരു കള്ളക്കഥ, ദിലീപിനെ കുടുക്കാന്‍ ശ്രീകുമാര്‍ ഒരുക്കിയ തട്ടിപ്പ്; എം.ടി യുടെ പിന്മാറ്റത്തിന് പിന്നാലെ ആരോപണവുമായി ഷോൺ ജോർജ്

രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ .എന്നാൽ ആരാധകരുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കിയായിരുന്നു എം.ടി യുടെ രംഗപ്രവേശം.താൻ ഗവേഷണത്തിലൂടെ തയ്യാറാക്കി നൽകിയ 'രണ്ടാമൂഴം' ചിത്രത്തിന്റെ തിരികെ ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ തന്നെ വിധി വരികയും ചെയ്‌തിരുന്നു.കേസ് ഒത്ത് തീര്‍പ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴവും ദിലീപും തമ്മിലൊരു ബന്ധമുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന്റേയും ജയിലില്‍ കിടന്നതിന്റേയുമെല്ലാം തിരക്കഥയില്‍ രണ്ടാമൂഴത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരുമെന്ന് ഇപ്പോള്‍ മകൻ ഷോണ്‍ ജോര്‍ജും പറയുന്നു. ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാന്‍ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് ഷോണ്‍ പറയുന്നു.
ഷോൺ ജോർജിന്റെ പ്രതികരണം ഇങ്ങനെ
പി.സി ജോർജ് പറയുമ്പോൾ ആദ്യം കയ്ക്കും പിന്നെ മധുരിക്കും .നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോൾ പി.സി ജോർജ് പറഞ്ഞിരുന്നു ഇതിന്റെ പുറകിൽ ഒരു പ്രമുഖ സംവിധായകനുണ്ട് .ദിലീപിനെതിരെ ഗൂഢാലോചന നടന്നത് ആ പ്രമുഖ സംവിധായകന്റെ നേതൃത്വത്തിലാണ്. ആ സംവിധായകൻ പുറത്തിറക്കാൻ പോകുന്നു എന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാൻ പോകുന്നില്ല .ദിലീപിനെ കുടുക്കുന്നതിനായി അദ്ദേഹമൊരുക്കിയ ഒരു തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് അന്ന് പറഞ്ഞിരുന്നു. അതിന്ന് എം.ടി.വാസുദേവൻ സാർ ശരിവച്ചിരിക്കുകയാണ്.ഈ പ്രോജക്റ്റ് നടക്കില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ഈ സംവിധായകൻ വഞ്ചിച്ചിരിക്കുന്നു.ഞാൻ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നിങ്ങൾക്ക് മനിസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും സംഭവങ്ങൾ പുറത്തുവരാനുണ്ട് .ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതെ പറഞ്ഞതല്ല .വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ് .ദിലീപിനെ കുടുക്കിയതാണെന്ന വാദം ശരിവെക്കുന്ന തെളിവുകൾ ഇനിയും പുറത്തുവരും .
https://www.facebook.com/Malayalivartha