വര്‍ഷങ്ങള്‍ക്കു ശേഷം ബാലുവിനെ കാണാന്‍ അപകടവിവരമറിഞ്ഞ കൈതപ്രം തിരുവനന്തപുരത്തെത്തി; രണ്ടാം തവണ കാണാൻ ശ്രമിച്ചപ്പോൾ....

സംഗീത പ്രതിഭ ബാലഭാസ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മംഗല്യപല്ലക്ക്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാനുള്ള അവസരം കൈവന്നപ്പോൾ ആ കാര്യം ബാലഭാസ്കർ ആദ്യം പങ്കുവയ്ച്ചത് സംഗീത സംവിധായകൻ ഒ.കെ. രവിശങ്കർ എന്ന സുഹൃത്തിനോടാണ്.
രവിശങ്കർ സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിക്കുമ്പോഴായിരുന്നു ഇരുവരും തമ്മിൽ ഹൃദയബന്ധം ഉണ്ടാകുന്നത്. രവിശങ്കർ സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിക്കുമ്പോഴായിരുന്നു ഇരുവരും തമ്മിൽ ഹൃദയബന്ധം ഉണ്ടാക്കുന്നത്. രവിശങ്കർ അന്ന് കുന്നുകുഴി വരമ്പശേരി ദുര്ഗാദേവി ക്ഷേത്രത്തിൽ ശാന്തിക്കാരനാണ്.ബാലഭാസ്കറിന്റെ താമസം ക്ഷേത്രത്തിനരികിലുള്ള പോസ്റ്റ് ഓഫിസ് ക്വാർട്ടേഴ്‌സിലായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുകയായിരുന്നു ബാലഭാസ്‌ക്കർ അന്ന് പുലർക്കാലത്ത് രവിശങ്കറിന്റെ മുറിയിലെത്തും.
പിന്നെ ഇരുവരും ചേർന്ന് അവർ മാത്രം ആസ്വദിച്ചിരുന്ന സംഗീതലോകം സൃഷ്ടിക്കും.രവിശങ്കർ ഗാനങ്ങൾ ആലപിക്കുമ്പോൾ അതിനനുസരിച്ചു ബാലു വയലിന്‍ മീട്ടുമായിരുന്നു. ഇതെത്രയോ കാലം തുടര്‍ന്നു. പതുക്കെപതുക്കെ ബാലുവിന്റെ വിരലുകള്‍ വയലിനില്‍ തീര്‍ക്കുന്ന മാസ്മരിക സംഗീതത്തിനു കൂടുതല്‍ കൂടുതല്‍ ആസ്വാദകരുണ്ടാകുന്നത് ആശ്ചര്യത്തോടെ ആഹ്ലാദത്തോടെ രവിശങ്കര്‍ കണ്ടു നിന്നു.
സിനിമയില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ രവിശങ്കറിനോട് ബാലു ആ സത്യം പങ്കുവച്ചത് തന്നെ ഒരാഗ്രഹം മനസ്സില്‍ വച്ചായിരുന്നു. താന്‍ ആദ്യം സംഗീതം ചെയ്യുന്ന ചിത്രത്തിനു കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കാവ്യ സുന്ദരമായ വരികള്‍ വേണം.
രവിശങ്കറിനു കൈതപ്രവുമായുള്ള ആത്മബന്ധം അതിനോടകം തന്നെ ബാലുവിനു വ്യക്തമായിരുന്നു. രവിശങ്കര്‍ കൈതപ്രവുമായി സംസാരിച്ചു തലസ്ഥാനത്ത് ഉടന്‍ വരുന്നു എന്നും അന്നു കണ്ട് ബാക്കി കാര്യങ്ങള്‍ ഉറപ്പിക്കാമെന്നുമായിരുന്നു കൈതപ്രത്തിന്റെ മറുപടി. പറഞ്ഞ ദിവസം അതി രാവിലെ തന്നെ കൈതപ്രം എത്തി. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ ചെന്നതു രവിശങ്കറായിരുന്നു. കണ്ടപാടെ ആദ്യചോദ്യം എപ്പോഴാ ബാലുവിനെ കാണാന്‍ പോകുന്നത്.
ഉടന്‍ തന്നെ എന്ന മറുപടിയോടെ രവിശങ്കര്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്തു. ഇരുവരും ബാലഭാസ്‌കറെ കാണാന്‍ പുറപ്പെട്ടു. ബാലഭാസ്‌കര്‍ കൈതപ്രത്തെ കണ്ടു. പിന്നെ കൈതപ്രം ബാലുവിന്റെ സംഗീതം കേട്ടു, ആസ്വദിച്ചു. ബാലുവിന്റെ ആദ്യ സിനിമയ്ക്കുള്ള ഗാനങ്ങള്‍ കൈതപ്രത്തിന്റെ തൂലികയില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കകം പിറവിയെടുത്തു. പിന്നീട് ഇരുവരും ചേര്‍ന്നു കണ്ണാടിക്കടവത്ത് എന്ന സിനിമയ്ക്കു വേണ്ടിയും ഒരുമിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം ബാലുവിനെ കാണാന്‍ അപകടവിവരമറിഞ്ഞ കൈതപ്രം തലസ്ഥാനത്തെത്തി. സ്വീകരിക്കാന്‍ രവിശങ്കര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. ആദ്യ ചോദ്യം എപ്പോഴാ ബാലുവിനെ കാണാന്‍ പോകുന്നത്. രവിശങ്കര്‍ ഒന്നറച്ചു, പിന്നെ പറഞ്ഞു ഇന്നു പുലര്‍ച്ചെ ബാലു പോയി ...കാര്‍ സ്റ്റാര്‍ട്ടായി. ബാലുവിന്റെ ഭൗതികദേഹം കിടത്തിയിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലേക്ക്...
https://www.facebook.com/Malayalivartha