നടിയെ ആക്രമിച്ച കേസിൽ അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ച് തുറന്ന പോരിനൊരുങ്ങി ഡബ്ല്യൂ സിസി

ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസി തുറന്ന പോരിലേയ്ക്ക്. കൂടുതല്‍ പേര്‍ അമ്മ സംഘടനയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടപടി വൈകുന്നതിലാണ് സംഘടനാ പ്രതിഷേധത്തിനൊരുങ്ങുന്നത്. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് വനിതാ കൂട്ടായ്മയുടെ തീരുമാനം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാടിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ പല തവണ അമ്മയ്ക്ക് കത്തയച്ചിരുന്നു. കത്ത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും യാതൊരു നടപടിയുണ്ടായില്ല. മോഹന്‍ലാലിന്റെ നിലപാടില്‍ വനിതാ പ്രവര്‍ത്തകര്‍ തൃപ്തരല്ലെന്നാണ് വിവരം. ഇത്രയും കാത്തിരുന്നിട്ടും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡബ്ല്യുസിസി ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. അതിനുശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha