എന്റെ ജാതകത്തിൽ പറഞ്ഞിട്ടുള്ളത് രണ്ടു വിവാഹം; രണ്ടാം വിവാഹത്തിന് ഭുവനേശ്വരി സമ്മതിച്ചാൽ താൻ അതിനും തയ്യാറാണെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസ് അപ്രതീക്ഷിതമായ ട്വിസ്റ്റും രസകരമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ്. ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുകയാണെങ്കിലും ശ്രീശാന്തിന്റെ തിരിച്ചുവരവ് ആരാധകർ കാത്തിരിക്കുകയാണ്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചപ്പോഴും അത്ര നല്ല പിന്തുണയല്ല താരത്തിന് ലഭിച്ചത്. ഇതിനിടയിലാണ് താരം ബിഗ് ബോസിൽ എത്തിയത്.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ താരം മറ്റുള്ളവരുമായി വഴക്കിടുന്നതും രോഷാകുലനാവുന്നതുമൊക്കെ പ്രേക്ഷകര്‍ ഇതിനോടകം തന്നെ കണ്ടതാണ്. കുടുംബത്തെ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്ബോള്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം ശ്രീയെത്തേടി ഭുവനേശ്വരിയുടെ സന്ദേശമെത്തിയപ്പോള്‍ താരം വികാരധീനനായിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. സീക്രട്ട് റൂമില്‍ കഴിയുന്ന താരം നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാവുകയാണ്.
മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷനില്‍ വന്നതിന് പിന്നാലെയായാണ് ശ്രീശാന്ത് സീക്രട്ട് റൂമിലേക്കെത്തിയത്. നേരത്തെ തന്നെ ഇവിടേക്കെത്തിയ അനൂപ് ജലോട്ടയ്ക്ക് ഇതോടെയാണ് സന്തോഷമായത്. ഇരുവരും പരിപാടിയില്‍ നിന്നും പുറത്തായെന്ന തരത്തിലാണ് മറ്റുള്ളവര്‍ കരുതിയത്. സീക്രട്ട് റൂമില്‍ നിന്നും ഇവര്‍ ബിഗ് ഹൗസിലേക്ക് തിരികെയെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീക്രട്ട് റൂമില്‍ നിന്നും ബിഗ് ഹൗസിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിനിടയിലാണ് ശ്രീ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
എന്നാല്‍ വീണ്ടും വിവാഹം കഴിക്കുന്നത് ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം താന്‍ കുടുംബത്തെയും മക്കളെയും വല്ലാതെ മിസ്സ് ചെയ്യുന്നതായും താരം പറഞ്ഞിരുന്നു. ശ്രീക്കൊപ്പം ഭുവനേശ്വരിയും പരിപാടിയിലേക്കെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കണ്ട സന്തോഷവും ഭാര്യ പങ്കുവെച്ചിരുന്നു.
75-ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു. ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളതെന്നായിരുന്നു കരന്‍വിര്‍ പറഞ്ഞത്. അപ്പോഴാണ് തന്റെ കാര്യത്തെക്കുറിച്ച് ശ്രീയും വ്യക്തമാക്കിയത്. ആദ്യ വിവാഹം കഴിഞ്ഞുവെന്നും രണ്ടാം വിവാഹം പെന്‍ഡിങ്ങിലാണെന്നും 75 ആവുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha