സംവിധായകനെതിരെ നടി ബിപാഷ ബസു

മീ ടു ക്യാമ്ബയിനിലൂടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി ഇതിനോടകം നിരവധി താരങ്ങള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ഇപ്പോള്‍ സംവിധായകനായ സാജിദ് ഖാനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി ബിപാഷ ബസു.
2014 ല്‍ ഹംഷകല്‍സിന്റെ പ്രമോഷന്‍ പരിപാടിയില്‍നിന്നും പിന്‍മാറിയതു സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണെന്നും ബിപാഷ ഒരു മാധ്യമത്തിനോടു വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള പൊതുവായ സമീപനം അത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അയാള്‍ വലിയ ശബ്ദത്തില്‍ വഷളത്തം നിറഞ്ഞ തമാശകള്‍ പറയാറുണ്ട്. എല്ലാ സ്ത്രീകളോടും ഇയാള്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാല്‍ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിപാഷ പറഞ്ഞു.
തനിക്കു സാജിദ് ഖാനില്‍നിന്നും നേരിട്ടുള്ള പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഹംഷകല്‍സിനു ശേഷം സ്ത്രീകള്‍ക്കു അപമാനകരമായ ഒരു സെറ്റിലും പ്രവര്‍ത്തിക്കില്ലെന്നു തീരുമാനിച്ചു.
ഈ സംവിധായകനൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്‍സെന്നും ബിപാഷ പറഞ്ഞു.
https://www.facebook.com/Malayalivartha