താരസംഘടനയായ അമ്മയില്‍ നിന്നും നടന്‍ ദിലീപ് രാജിവച്ചുതായി റിപ്പോര്‍ട്ട്; പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി; അതേസമയം ദിലീപിന്റെ രാജി താരസംഘടന സ്വീകരിക്കുമോ എന്ന് സംശയം; ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് വരെ പോരാടാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം

മലളയാള സിനിമയില്‍ മറ്റൊരു വഴിത്തിരിവായി ദിലീപ് രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. ഈ മാസം പത്തിനാണ് അമ്മയില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയത്. പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയതത്. ശനിയാഴ്ച കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ ചലചിത്ര സംഘടനകളുടെ തലപ്പത്തുള്ളവര്‍ സംരക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു.
അതേസമയം ദിലീപിന്റെ രാജി താരസംഘടന സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതുണ്ടാകാന്‍ ഇടയില്ലെന്നാണ് മുമ്പുള്ള സംഭവങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സിലാവുന്നത്. എന്നാല്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് വരെ പോരാടാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. സംഘടനയില്‍ നിന്ന് രാജിവെക്കില്ലെന്ന പാര്‍വതിയുടെ വാക്കുകള്‍ ഇതിലേക്കുള്ള സൂചനയാണ്.
ദിലീപിനെതിരായ വിഷയം തനിയെ ഇല്ലാതാവുമെന്നാണ് അമ്മയിലെ അംഗങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഇതിനെ പുതിയൊരു തലത്തിലേക്കാണ് ഡബ്ല്യുസിസി കൊണ്ടുപോയിരിക്കുന്നത്. ദിലീപിനെ എളുപ്പത്തില്‍ തിരിച്ചെടുക്കുക എന്നത് ഇനി അസാധ്യമായ കാര്യവുമാണ്. സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ നടിമാര്‍ രാജിവെച്ച് പുറത്തുപോകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഉള്ളിലിരുന്ന് പോരാടുമെന്നാണ് പ്രഖ്യാപനം.
അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപിന്റെ രാജി പ്രഖ്യാപനം. ഒക്ടോബര്‍ പത്തിന് അദ്ദേഹം രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയതെന്ന് മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കമായിട്ടും ഇതിനെ വിലയിരുത്തുന്നുണ്ട്. ഈ നീക്കത്തോടെ ഡബ്ല്യുസിസിയുടെ നീക്കം പാളുമെന്നും അദ്ദേഹം കണക്ക് കൂട്ടിയിട്ടുണ്ടാവണം.
ദിലീപിന്റെ രാജി സംഘടനാ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അമ്മയുടെ മുന്‍ നിലപാടുകള്‍ വെച്ച് സംഘടനയിലെ ഭൂരിഭാഗം പേരും ഇതിനെ എതിര്‍ക്കാനാണ് സാധ്യത. സിദ്ദിഖും മുകേഷും ഗണേഷ് കുമാറും അടക്കമുള്ളവര്‍ നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. നേരത്തെ നിരപരാധിയെന്ന് തെളിയും വരെ അമ്മയിലേക്ക് താനില്ലെന്ന് ദിലീപ് പറഞ്ഞിട്ടും അദ്ദേഹത്തെ പുറത്താക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഈ പേരില്‍ വിഷയത്തെ ന്യായീകരിക്കുകയായിരുന്നു താരസംഘടന.
https://www.facebook.com/Malayalivartha