മീ ടുവില്‍ ഐശ്വര്യാ റായ് എന്താണ് പറഞ്ഞത് ?
മീ ടൂ ക്യാംപയിന് രാജ്യത്ത് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ വിവാദങ്ങള്‍ക്കും പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. പ്രമുഖ നടന്മാരും രാഷ്ട്രീയ പ്രമുഖരും മന്ത്രിമാരും എം.എല്‍.എമാരു വരെ ഈ ക്യാംപയിനില്‍ പെട്ടിട്ടുണ്ട്. ഇതിനിടയില്‍ താരസുരന്ദരി ഐശ്വര്യാ റായിയും തനിക്ക് നേരിട്ട ദുരനുഭവം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീപോലെ പടര്‍ന്നു.
എന്നാല്‍ ഇത് ഫേക്ക് ന്യൂസാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ സന്ദേശം ഷെയര്‍ ചെയ്തവും കുടുങ്ങുമെന്ന അവസ്ഥയിലായി. ബോളീവുഡിലെ ഒരു പ്രമുഖന് തന്നെ ഉപദ്രവിച്ചുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും ട്വിറ്ററിലൂടെ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.
ഹ്യൂമനാണെന്ന് സ്വയം പാടി നടക്കുന്ന ഇയാള്‍ മനുഷ്യനല്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ ഉദ്ദേശിച്ചായിരുന്നു പോസ്റ്റെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ഐശ്വര്യാ റായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha