Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്, ചേച്ചിയുടെ മുറിവുകളും, ഒടിവുകളും എല്ലാം ഭേദമായി വരുന്നു... ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലി ഇഷാൻ

15 OCTOBER 2018 01:06 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്ക്കറുമായി അടുത്ത ബന്ധമുള്ളയാളാണ് ഇഷാന്‍ ദേവ്. അപ്രതീക്ഷിതമായുള്ള ആ വിയോഗം സൃഷ്ടിച്ച ശൂന്യതയിലാണ് ബാലുവിന്‍റെ സുഹൃത്തുക്കള്‍. ബാലുവും ജാനിയുമില്ലാത്ത ലോകത്ത് ലക്ഷ്മി എങ്ങനെ ജീവിക്കുമെന്ന ആശങ്കയായിരുന്നു കേരളക്കരയെ ഒന്നടങ്കം അലട്ടിയത്. അബോധാവസ്ഥയ്ക്കിടയില്‍ ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി അന്വേഷിച്ചത് മകളെയായിരുന്നു. പിന്നീട് ബാലു എവിടെയെന്നും അവര്‍ തിരക്കിയിരുന്നു.

ലക്ഷ്മിയുടെ അമ്മയായിരുന്നു ആ വാര്‍ത്ത അറിയിച്ചത്. പ്രത്യേകിച്ച്‌ പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു ലക്ഷ്മി. ഇതായിരുന്നു ഡോക്ടര്‍മാരെ ഭയപ്പെടുത്തിയതും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതിന് ശേഷമായിരുന്നു ആ ദുരന്തവാര്‍ത്തയെക്കുറിച്ച്‌ ലക്ഷ്മിയെ അറിയിച്ചത്.

എന്നാലിപ്പോൾ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി പറഞ്ഞുകൊണ്ട് ഇഷാൻ എത്തിയിരിക്കുകയാണ്.

ഇഷാന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്,ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ്.

ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി.ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു .മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക് ,അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് "അളിയാ എന്തുവാടേ"എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച് ,ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (20 minutes ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (29 minutes ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (48 minutes ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (1 hour ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (1 hour ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (2 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (2 hours ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (2 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (10 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (11 hours ago)

Malayali Vartha Recommends