Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണ്; അലൻസിയറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

15 OCTOBER 2018 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന ലാലേട്ടന്‍

നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍.... ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍, എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

മീ ടൂ കൊടുങ്കാറ്റ് മോളിവുഡിലും. പ്രശസ്ത നാടകപ്രവർത്തകനും സിനിമാ നടനുമായ അലൻസിയറിനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. സിനിമയിൽ തുടക്കക്കാരിയായ നടിയാണ് പേരുവെളിപ്പെടുത്താതെ അലൻസിയറിനെതിരെ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് .ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിലൂടെയാണ് യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്

യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

താൻ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാൻ വേണ്ടി പ്രയത്‌നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു.
'എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയർക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരിൽ കാണും വരെ കലാകാരനെന്ന നിലയിൽ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാൽ, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ ആ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി.

ആദ്യസംഭവം ഊൺമേശയിൽ വച്ചായിരുന്നു. ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. ഞാനും അലൻസിയറും ഒരുസഹനടനും. തന്നേക്കാൾ വലിയ ഒരുതാരം സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്ന് വിവരിക്കുകയായിരുന്നു അലൻസിയർ. അതിനിടെ അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഞാൻ ആകെ അസ്വസ്ഥയായി. എല്ലാവരോടും കൂടുതൽ അടുത്തിടപഴകാനും കാര്യങ്ങളെ ലാഘവത്തോടെ കാണാനുമൊക്കെ അദ്ദേഹം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാൻ പ്രതികരിച്ചില്ല. എന്നാൽ, അയാൾക്കൊപ്പം ഞാൻ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി.

രണ്ടാമത്തെ സംഭവം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. വേറൊരു നടിക്കൊപ്പം അയാൾ എന്റെ മുറിയിലേക്ക് ഇടിച്ചുകയറി. നമ്മുടെ ശരീരത്തെ അറിയണം, കലാകാരന്മാർ സ്വതന്ത്രരായിരിക്കുണം എന്നിങ്ങനെ പോയി സാരോപദേശം. നാടകപശ്ചാത്തലമുണ്ടായിട്ടും, ഞാൻ ഇത്ര ദുർബലയായി പോയതിന്റെ പേരിൽ എന്നെ കളിയാക്കി. അയാളെ പിടിച്ച് മുറിക്ക് പുറത്താക്കണമെന്നാണ് എനിക്ക് തോന്നിയത്. മറ്റൊരു നടി കൂടി മുറിയിലുളേളതുകൊണ്ടും, അയാളുടെ സീനിയോരിറ്റിയെ മാനിച്ചും ഞാൻ ഒന്നും ചെയ്തില്ല.

എന്റെ ആർത്തവസമയത്താണ് മൂന്നാമത്തെ സംഭവം. ക്ഷീണം മൂലം സംവിധായകന്റെ അനുമതിയോടെ ഞാൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മുറിയുടെ പുറത്തുമുട്ടുകേട്ടു. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയറാണ്. ടെൻഷൻ അടിച്ചിട്ട് ഞാൻ അപ്പോൾ തന്നെ സംവിധായകനെ വിളിച്ച സഹായം തേടി. ആരെയെങ്കിലും അങ്ങോട്ട് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം തുടർച്ചയായി വാതിലിൽ മുട്ടുകയും, തൊഴിക്കുകയുമായിരുന്നു അയാൾ. അവസാനം ഞാൻ കതക് തുറന്നു. ചാടിയിറങ്ങി ഓടിയാലോ എന്ന് വിചാരിച്ചു.
ഈ സമയത്ത് ഡയറക്ടറുമായുള്ള ഫോൺകോൾ ഞാൻ ആക്ടീവായി തന്നെ വച്ചിരിക്കുകയായിരുന്നു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം അത് കേൾക്കണമെന്ന ഉദ്ദേശത്തോടെ. ഞാൻ കതക് തുറന്നയുടൻ, അലൻസിയർ മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ആകെ പേടിച്ച് ടെൻഷനടിച്ച് അവിടെ നിന്നു. അയാൾ എന്റെ കട്ടിലിരുന്നുകൊണ്ട് പഴയ സാരോപദേശം തുടർന്നു. നാടക ആർട്ടിസ്റ്റുകൾ എത്ര ശക്തരായിരിക്കണം എന്നും മറ്റും. പിന്നീട് കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് നടന്നുവന്നു. കടക്കുപുറത്ത് എന്നുപറയാനാവാതെ എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അപ്പോഴാണ് ഡോർ ബെൽ അടിച്ചത്.

ഇത്തവണ അയാളാണ് ഞെട്ടിയത്. ഡോർ തുറന്നപ്പോൾ അസിസ്‌ററൻന്റ് ഡയറക്ടറെ കണ്ട് എനിക്ക് ആശ്വാസം തോന്നി. അടുത്ത ഷോട്ടിൽ അലൻസിയർ ഉണ്ടെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആദ്യം തന്നെ അറിയിച്ചില്ലെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അലൻസിയറിന് പോകേണ്ടി വന്നു.

നാലാമത്തെ സംഭവം ഒരുപൊതുസുഹൃത്ത് ഊണിന് വിളിച്ചപ്പോഴായിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന അലൻസിയർ മീൻ കറിയാണ് ഓർഡർ ചെയ്തത്. മീൻ കറിയിൽ നിന്ന് ഓരോ കഷണവും എടുത്ത് കഴിച്ച് വിരൽ നക്കിക്കൊണ്ട് അയാൾ മീനിനെയും സ്ത്രീയുടെ ശരീരത്തെയും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം അയാൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാനും സുഹൃത്തും വളരെ വേഗം ടേബിളിൽ നിന്ന് എഴുന്നേറ്റുപോയി. അതേദിവസം തന്നെ, ഷൂട്ട് നടക്കുന്നതിനിടെ, അയാൾ എന്നെയും സെറ്റിലുണ്ടായിരുന്ന മറ്റുപെൺകുട്ടികളെയും തുറിച്ചുനോക്കുകയും, മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. അന്ന വൈകിട്ട് ഒരുപാർട്ടിയുണ്ടായിരുന്നു. സ്ത്രീകളുടെ അടുത്തുപോയി അവരുടെ ശരീരത്തെ കുറിച്ചും സെക്‌സുമൊക്കെ സംസാരിക്കുന്നത് കണ്ടു. എന്റെ അടുത്തുവരാൻ ശ്രമിച്ചപ്പോഴൊക്കെ അയാളെ ഞാൻ ഒഴിവാക്കി. തന്നെ ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാൾ അപമാനിക്കുന്നതും കാണാമായിരുന്നു.

മറ്റൊരു ദിവസം രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് റൂമിൽ ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരിയും അന്ന് റൂമിലുണ്ടായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. അവൾ പോയി വാതിൽ തുറന്നപ്പോൾ അലൻസിയറാണ്. രാവിലെ 6 മണിയായി കാണും. അൽപസമയം അവർ തമ്മിൽ സംസാരിച്ച ശേഷം അയാൾ പോയി. ഉറക്കം പോയതുകൊണ്ട് എന്റെ കൂട്ടുകാരി ഉടൻ കുളിക്കാൻ വേണ്ടി ബാത്ത്‌റൂമിൽ പോയി. എന്നാൽ റൂം ലോക്ക് ചെയ്യാൻ മറന്നുപോയി. പെട്ടെന്ന് അലൻസിയർ മുറിയിലേക്ക് കയറി വന്ന് ബെഡ്ഷീറ്റിൽ എന്റെ പിന്നിലായി വന്നുകിടന്നു. എന്നിട്ട് നീ ഉറക്കമാണോയെന്ന് ചോദിച്ചു. ഞാൻ ചാടിയെണീറ്റപ്പോൾ, എന്റെ കൈയിൽ പിടിച്ച് കുറച്ചുനേരം കൂടി കിടക്കാൻ പറഞ്ഞു. ഞാൻ ഉറക്കെ അലറിവളിച്ചു. ബാത്ത്‌റൂമിലായിരുന്ന കൂട്ടുകാരിയും ഇത് കേട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് വിളിച്ചുചോദിച്ചു. താൻ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ ്അലൻസിയർ ഉടൻ സ്ഥലം കാലിയാക്കി. സംഭവം അറിഞ്ഞപ്പോൾ, അവളും ഞെട്ടിപ്പോയി. അവൾ അലൻസിയറെ വിളിച്ചുചോദിച്ചെങ്കിലും അയാൾ വെറുതെ ഒഴിഞ്ഞുമാറിക്കളിച്ചു.

ഈ ദുരനുഭവത്തിൽ ഞങ്ങൾ പരാതി പറഞ്ഞപ്പോൾ സംവിധായകൻ അലൻസിയറിനെ ചോദ്യം ചെയ്തു. ആദ്യചിത്രമെടുക്കുന്ന സംവിധായകന്റെ ചോദ്യം ചെയ്യൽ അലൻസിയറിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് സെററിൽ മോശമായി പെരുമാറിക്കൊണ്ടായിരുന്നു അയാളുടെ പ്രതികാരം. ഷോട്ടുകൾ തെറ്റിക്കുക കണ്ടിന്യൂറ്റി തെറ്റിക്കുക, മദ്യപിച്ചുകൊണ്ട് സെറ്റിൽ വരിക, സഹനടന്മാരെ പരിഹസിക്കുക ഇങ്ങനെ പോയി വിക്രിയകൾ. ഈ ചിത്രത്തിലും, മറ്റു ചിത്രങ്ങളിലും അലൻസിയറിനൊപ്പം അഭിനയിച്ച മറ്റുപല സ്ത്രീകൾക്കും ഇത്തരം ധാരാളം സംഭവങ്ങൾ പറയാനുണ്ട്. വളരെയധികം മാനസികസംഘർഷത്തിന് ശേഷമാണ് ഞാൻ ഇതുകുറിക്കുന്നത്. എന്നെ പോലെ ദുരനുഭവമുണ്ടായ മറ്റുസ്ത്രീകൾക്കും ഇതുപോലെ കുറിക്കാൻ സമയം വേണ്ടി വരും.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (2 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (3 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (3 hours ago)

Malayali Vartha Recommends