Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍താരയ്ക്ക് ഐ.പി.എസ്

11 NOVEMBER 2014 09:52 AM IST
മലയാളി വാര്‍ത്ത.

നയന്‍താരയ്ക്ക് ഐ.പി.എസ്.  ജയം രവിയുടെ സഹോദരന്‍ ജയം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. തനിയൊരുവന്‍ എന്നാണു ചിത്രത്തിനിട്ടിരിക്കുന്ന പേര്. ആക്ഷന്‍ വേഷത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നയന്‍ താര. പൊലീസ് വേഷത്തില്‍ ആദ്യമായാണ് നയന്‍ താര അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലും ആദ്യമായിട്ടാണ് നയന്‍താരയെത്തുന്നത്. ചിത്രത്തിനു വേണ്ടി കുതിരയെ റൈഡ് ചെയ്യാനൊക്കെ പരിശീലിച്ചിട്ടുണ്ട്. നയന്‍താരയുടെ പുതിയ ഗെറ്റപ്പ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നയന്‍താര ആരാധകര്‍.

ജയംരവിയാണ് നായകന്‍. അടുത്ത വര്‍ഷമാദ്യം ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജയം രവിയും ജയം രാജയും ഒന്നിച്ച ജയം, എം കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മി, സംതിങ്ങ് സംതിങ്ങ് എനക്കും ഉനക്കും, സന്തോഷ് സുബ്രഹ്മണ്യം, ഇങ്ങനെ നീളുന്നു ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ല്‍ ഇളയദളപതി വിജയ് യും ജെനീലിയയും ഹന്‍സികയുമൊക്കെ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ വേലായുധം ആണ് രാജ അവസാനമായി സംവിധാനം ചെയ്തത്.

സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളിലും പ്രണയ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരമാണ് നയന്‍താര. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതോടെ സിനിമയില്‍ നിന്നു മാറിയ നയന്‍സ് വീണ്ടും തരംഗമാവുകയാണ്. ഈ തിരുവല്ലക്കാരി സുന്ദരി എന്നാല്‍ മലയാള ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യുന്നില്ല. പ്രണയ നായികയായും ഗ്ലാമര്‍ വേഷങ്ങളിലും മാത്രം കണ്ടിട്ടുള്ള നയന്‍താരയെ ഇനി കാക്കിവേഷത്തില്‍ കാണാനുള്ള ത്രില്ലിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (21 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (39 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (57 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends