പത്മപ്രിയ വിവാഹിതയായി
പ്രമുഖ ചലച്ചിത്ര നടി പത്മപ്രിയ വിവാഹിതയായി. മുംബൈയില്‍ നടന്ന സ്വകാര്യ കുടുംബ ചടങ്ങിലായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.
ജാസ്മിന് മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കാമ്പസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാല്‍ അബ്ദുല്‍ ലത്തീഫ് പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ ദക്ഷിണേഷ്യന്‍ തലവനാണ്. ജാസ്മിന് അമേരിക്കയിലെ കൊളംബിയ സര്‍വകാലാശാലയിലും പത്മപ്രിയ ന്യൂയോര്‍ക്ക് സര്‍വകാലാശാലയിലും മാസ്റ്റേഴ്സിന് പഠിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും കണ്ടുമുട്ടിയത്.
ഐ.ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.ജി കഴിഞ്ഞ ജാസ്മിന് പബ്ലിക് അഡ്മിനിസ്ട്രേഷനിലും പി.ജിയുണ്ട്. കോര്‍പറേറ്റ് ലോകത്ത് നിന്നാണ് ജാസ്മിന് സാമൂഹിക വികസന രംഗത്തേക്ക് വന്നത്. ജാഗാ രേ, വണ്‍ ബില്യണ്‍ വോട്ട് കാമ്പെയിനുകളില്പ്രവര്ത്തിച്ചു.
കാഴ്ചയിലൂടെ മലയാളത്തില്‍ എത്തിയ പത്മപ്രിയ ഹിന്ദി,ബംഗാളി, തമിഴ്, മലയാളം,, തെലുങ്ക് ഭാഷകളിലായി 48 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ നാള്‍ക്കു ശേഷം \'ഇയ്യോബിന്റെ പുസ്തകം\' എന്ന സിനിമയിലൂടെ ഈയിടെയാണ് പത്മപ്രിയ തിരിച്ചു വന്നത്. ദേശീയ സിനിമാ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയിട്ടുണ്ട്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha