ജീവിക്കാന്‍ മറന്നു പോയി
സിനിമയുടെ തിരക്കില്‍ താന്‍ വ്യക്തി ജീവിതം മറന്നുപോയെന്ന് ഭാമ. ഇതുവരെ 24 മണിക്കൂറും സിനിമയായിരുന്നു തന്റെ ജീവിതം. ഇതിനിടെ തനിക്കൊരു വ്യക്തി ജീവിതമുണ്ടെന്ന് പോലും മറന്നു. എന്നാല്‍ ഈ വര്‍ഷം വര്‍ഷം മുതല്‍ സിനിമയുടെ തിരക്കുകള്‍ കുറച്ച് ജീവിതത്തില്‍ താന്‍ ചെയ്യാന്‍ മറന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതായി ഭാമ പറഞ്ഞു.സിനിമയുടെ തിരക്കില്‍ മാറ്റിവച്ച പഠനവും നൃത്ത പരിശീലനവും വീണ്ടും തുടങ്ങി. ഇപ്പോള്‍ യാത്രകള്‍ക്കായും സമയം മാറ്റിവയ്ക്കുന്നു. സിനിമയില്‍ സെലക്ടീവായതോടെയാണ് തനിക്ക് മുടങ്ങിയ പഠനവും യാത്രയും നൃത്തപരിശീലനവും പുനരാരംഭിക്കാനായതെന്ന് ഭാമ പറഞ്ഞു. ഇനി ജനുവരിയില്‍ മാത്രമെ അടുത്ത ചിത്രം ചെയ്യൂ. എന്നാല്‍ സിനിമയുടെ എണ്ണം കുറച്ചപ്പോഴാണ് തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്ന് ഭാമ പറഞ്ഞു.
ജയസൂര്യയുടെ നായികയായി മത്തായി കുഴപ്പക്കാരനല്ല, കന്നടയില്‍ അര്ജുന് എന്നീ ചിത്രങ്ങളാണ് ഭാമയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha