Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എനിക്ക് കാന്‍സര്‍ കിട്ടി പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല: മംമ്ത; ഏറ്റവും അര്‍ത്ഥവത്തായ 10 ഇയര്‍ചലഞ്ച് ഇതാണെന്ന് ആരാധകര്‍

04 FEBRUARY 2019 04:39 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായി മാറിയ ഒന്നായിരുന്നു 10 ഇയര്‍ ചലഞ്ച്. സെലബ്രിറ്റികളും സാധാരണക്കാരുമടക്കം നിരവധിയേറെ പേരാണ് ഈ ചലഞ്ചില്‍ പങ്കെടുത്തത്. ഒരു പതിറ്റാണ്ടുകൊണ്ട് ആളുകളില്‍ വന്നുചേര്‍ന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ തന്നെയായിരുന്നു #10yearchallenge ന്റെ പ്രധാന കൗതുകം. എന്നാല്‍, വേള്‍ഡ് കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം കൗതുകത്തേക്കാള്‍ പ്രതീക്ഷയും പ്രചോദനവുമാണ് സമ്മാനിക്കുന്നത്. കാന്‍സര്‍ എന്ന മഹാമാരിയെ അതിജീവിച്ച പോരാട്ടത്തിന്റെയും പോസിറ്റിവിറ്റിയുടെയും തെളിവായി മാറുകയാണ് ചിത്രം.

എനിക്ക് കാന്‍സര്‍ പിടിപ്പെട്ടു, പക്ഷേ കാന്‍സറിന് എന്നെ പിടികിട്ടിയില്ല,' എന്ന് സരസമായി പറഞ്ഞാണ് മംമ്ത തന്റെ കുറിപ്പാരംഭിക്കുന്നത്. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വര്‍ഷമായിരുന്നു 2009, എന്റെ കുടുംബത്തിന്റെ എല്ലാ പ്ലാനുകളെയും അതു ബാധിച്ചു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന് 2019 ലെത്തി നില്‍ക്കുമ്പോള്‍ വീണുപോകാതെ, കരുത്തോടെ അതിജീവിച്ചെന്ന് അഭിമാനത്തോടെ ഞാന്‍ തിരിച്ചറിയുകയാണ്. പോസിറ്റീവ് മനോഭാവത്തോടെയും കരുത്തോടെയും വര്‍ഷങ്ങള്‍ മുന്നോട്ടു നടക്കുക എന്നത് ഏറെ കഠിനമായിരുന്നു. ഞാനത് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ ചിലരുണ്ട്. എല്ലാ നന്ദിയും അച്ഛനും അമ്മയ്ക്കുമാണ് (നന്ദി എന്ന വാക്കില്‍ എനിക്കുള്ള കടപ്പാട് ഒതുക്കാനാവില്ല). ഒപ്പം തന്നെ, സഹോദരസ്‌നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്ന എന്റെ കസിന്‍സ്, എല്ലായ്പ്പോഴും വിളിച്ചും മെസേജ് അയച്ചും ഞാന്‍ ശരിക്കും ഓകെ ആണോ, അതോ ഓകെ ആയി ഭാവിക്കുന്നതാണോ എന്ന് പരിശോധിച്ചു കൊണ്ടിരുന്ന, കെയര്‍ ചെയ്ത പ്രിയപ്പെട്ട കൂട്ടുകാര്‍, എന്നെ തേടിയെത്തിയ നല്ല സിനിമകള്‍, നന്നായി പെര്‍ഫോം ചെയ്യാന്‍ എന്നെ എപ്പോഴും ചലഞ്ച് ചെയ്തുകൊണ്ടിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍, എന്താണ് ശരി, എന്താണ് തെറ്റ് എന്നി മനസ്സിലാക്കി എനിക്കേറേ അവസരങ്ങളേകിയ പ്രപഞ്ചശക്തി, തന്റെ അതിജീവനയാത്രയില്‍ കൈത്താങ്ങായവരെയെല്ലാം ഓര്‍ക്കുകയാണ് മംമ്ത.

കുറിപ്പിനൊപ്പം കാന്‍സര്‍ ചികിത്സാകാലത്തെ തല ഷേവ് ചെയ്ത ചിത്രവും മംമ്ത പങ്കുവെച്ചിട്ടുണ്ട്. ലോക കാന്‍സര്‍ദിനം, സര്‍വൈവര്‍, നെവര്‍ ഗിവ് അപ്പ്, ഹാപ്പിനെസ്സ്, ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കാന്‍സര്‍ ചികിത്സയ്ക്കിടയിലും അഭിനയത്തില്‍ സജീവമായിരുന്നു മംമ്ത. രണ്ടു തവണയാണ് കാന്‍സര്‍ മംമ്തയെ കീഴ്പ്പെടുത്തിയത്. അസുഖം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കിടയിലും സിനിമയില്‍ നിന്നും ബ്രേക്കുകള്‍ എടുക്കാതെ അഭിനയത്തിനൊപ്പം തന്നെ ചികിത്സയും മുന്നോട്ടു കൊണ്ടുപോകാന്‍ മംമ്തയ്ക്കു സാധിച്ചിരുന്നു.

പൃഥിരാജ് നായകനാവുന്ന '9' ആണ് മംമ്തയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ നിര്‍മ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മൊഹമ്മദാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends