Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പേടിച്ചാണ് മമ്മൂട്ടി സാറിന്റെ മുന്നില്‍ നില്‍ക്കുന്നത്; അവാര്‍ഡ് വേദിയില്‍ മമ്മൂക്കയോട് നടന്‍ ശിവ

05 FEBRUARY 2019 05:47 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ മെഗാ താരത്തെ ഇപ്പോള്‍ തമിഴ് സിനിമാ ലോകവും അവരുടെ സ്വന്തമായി നെഞ്ചേറ്റിയിരിക്കുകയാണ്. തമിഴ് സിനിമയിലാകെയിപ്പോള്‍ ചര്‍ച്ച മമ്മൂട്ടിയുടെ പേരന്‍പും അദ്ദേഹത്തിന്റെ അഭിനയവുമാണ്. പേരന്‍പിലെ അമുദവനായുള്ള മമ്മൂട്ടിയുടെ അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ. ഇപ്പോള്‍ ഒരു അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥിയായെത്തി വീണ്ടും തമിഴകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് മമ്മൂക്ക. 

ചടങ്ങില്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് മമ്മൂട്ടിയാണ്. പരിയേരും പെരുമാള്‍ എന്ന ചിത്രമൊരുക്കിയ മാരി സെല്‍വരാജിനായിരുന്നു പുരസ്‌കാരം.

തമിഴ് നടന്മാരായ ശിവയും സതീഷുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഇരുവരുടെയും ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു മമ്മൂട്ടിയുടെ മറുപടികള്‍. 'സാര്‍ സ്‌നേഹത്തോടെ നോക്കുമ്പോഴും ദേഷ്യത്തോടെയാണ് ഇരിക്കുന്നതെന്നാണ് എനിക്ക് തോന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കുറച്ച് ഭയത്തോടെയാണ് സാറിന്റെ മുന്നില്‍ നില്‍ക്കുന്നത്.' ഇങ്ങനെയൊരു ആമുഖം നല്‍കിയാണ് ശിവ തന്റെ ചോദ്യങ്ങളുമായി മമ്മൂട്ടിയുടെ മുന്നിലേക്ക് എത്തിയത്.

എന്തുകൊണ്ടാണ് സാര്‍ തമിഴ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷം ഇടവേള എടുത്തത് ? ശിവയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. 'ഈ ചിത്രത്തിനായാണ് ഞാന്‍ പത്ത് വര്‍ഷം കാത്തിരുന്നത്. നാല്‍പത്, നാല്‍പത്തിയഞ്ച് വയസ്സുള്ള കഥാപാത്രത്തെയാണ് ഞാന്‍ പേരന്‍പില്‍ അവതരിപ്പിക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷം അഭിനയിക്കണമെന്ന് തീരുമാനിച്ചതില്‍ ഇതും ഒരു ഘടകമാണ്. ഈ വയസ്സിലേയ്ക്ക് എത്താന്‍ വേണ്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നത്'. മമ്മൂട്ടിയുടെ രസകരമായ മറുപടികള്‍ കൈയടികളോടെയാണ് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ഏറ്റെടുത്തത്.

തമിഴ് സിനിമയെ ഗൗനിക്കാറുണ്ടോ ? എന്നതായിരുന്നു അടുത്ത ചോദ്യം. 'ആരു പറഞ്ഞു തമിഴ് സിനിമയെ ഗൗനിക്കാറില്ലെന്ന്. വെസ്റ്റേണ്‍ ഗാട്ട്‌സ്, (മേര്‍ക് തൊടര്‍ച്ചി മലൈ) റിലീസിന് മുമ്പേ കണ്ട സിനിമയാണ്. പരിയേറും പെരുമാള്‍, 96 , കൊലമാവ് കോകില, കാല, കബാലി, വിജയ്യുടെ സര്‍ക്കാര്‍ ഈ ചിത്രങ്ങളെല്ലാം അടുത്ത് കണ്ടിരുന്നു. തമിഴിലുള്ള എല്ലാ താരങ്ങളുടെയും സിനിമ ഞാന്‍ കാണാറുണ്ട്. എന്നാല്‍ ഇവരൊക്കെ എന്റെ സിനിമ കാണാറുണ്ടോയെന്ന് അറിയില്ല. ഇപ്പോള്‍ നമ്മള്‍ ചോദിച്ചാല്‍ തന്നെ, 'സാര്‍ കാണാന്‍ പറ്റിയില്ല, പക്ഷേ കേട്ടിട്ടുണ്ട്' എന്ന് അവര്‍ മറുപടിയായി പറയുമായിരിക്കും. സാരമില്ല.'

ദുല്‍ഖറിനെക്കുറിച്ചായിരുന്നു ശിവയുടെ അടുത്ത ചോദ്യം. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് സിനിമകളൊക്കെ കാണാറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി, മകന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തരക്കേടില്ലെന്നാണ് ശിവയോട് സരസമായി മറുപടി പറഞ്ഞത്. ദുല്‍ക്കറിനോ മമ്മൂട്ടിക്കോ ആരാധികമാര്‍ അധികമെന്ന് ചോദിച്ചപ്പോള്‍ അത് ദുല്‍ഖറിനോട് ചോദിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

സാധന കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. 'സാധനയുടെ കൂടെ ആദ്യമായാണ് ഞാന്‍ അഭിനയിക്കുന്നത്. തങ്കമീന്‍കള്‍ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അഭിനയവും ശ്രദ്ധിച്ചിരുന്നു. റാമിനോട് ചോദിച്ചിരുന്നു, സാധനയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. നല്ല ആത്മസമര്‍പ്പണമുള്ള കുട്ടിയാണ് അവള്‍. ഒരുപാട് കഷ്ടപ്പെട്ടാണ്‌ േപരന്‍പില്‍ അഭിനയിച്ചത്.'-മമ്മൂട്ടി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends