Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'നയന്‍' പ്രശസ്ത ഇംഗ്ലീഷ് ചിത്രം സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സിന്റെ കോപ്പിയടിയോ?; പൃഥ്വിരാജ് പറയുന്നു

06 FEBRUARY 2019 04:58 PM IST
മലയാളി വാര്‍ത്ത

പ്രശസ്തമായ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വെബ് ടെലിവിഷന്‍ സീരീസ് 'സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സി'ന്റെ മലയാളം പതിപ്പാണോ പൃഥ്വിരാജിന്റെ പുതിയ മലയാള ചിത്രം 'നയണ്' അതിന് താരം നല്‍കുന്ന മറുപടി ഇങ്ങനെയാണ്: നയന്‍ സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സിന്റെ മലയാളമല്ല. ഇന്നത്തെ കാലത്ത് അങ്ങനെ മോഷ്ടിക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പ്രത്യേകിച്ചും സോണി പികചേഴസ് പോലുള്ള ഇന്റര്‍ നാഷ്ണല്‍ കമ്പനി ഇതില്‍ ഇടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ -പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. നയണിന്റെ റിലീസിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രം ഹോളിവുഡ് ത്രില്ലിങ് അല്ല, മലയാളി ത്രില്ലിങ് സിനിമയാണ്. ഹോളിവുഡ് ആണോ ലോകസിനിമയിലെ സ്റ്റാന്‍ഡേര്‍ഡ്, അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പൃഥ്വി പറഞ്ഞു. നയണിനെ ഹൊറര്‍ സിനിമയെന്നൊ ത്രില്ലര്‍ സിനിമയെന്നൊ തരംതിരിക്കാന്‍ സാധിക്കില്ല. എസ്രയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒരു മാസ്സ് ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഫൈറ്റ് സീന്‍ ചെയ്താല്‍ അത് നല്ല മാസ് പടം ആകില്ല. അതിന് നല്ല സ്‌ക്രിപ്റ്റ് വേണം. മാസ്സ് ചിത്രത്തില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. ഉടനെ പ്രതീക്ഷിക്കാം.

നയണിന്റെ തിരക്കഥയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ പൃഥ്വി, പല നിര്‍മ്മാതാക്കള്‍ക്കും സിനിമയുടെ കഥ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാതെ ഒരു തിരക്കഥ മലയാള സിനിമയുടെ പരിമിതികളില്‍ നിന്ന് നല്ല സിനിമ ചെയ്യാന്‍ സാധിച്ചുവെന്നത് വലിയ കാര്യമാണ്-അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാന്‍ വെറുതെ ഒരു തിരക്കഥയുമായി പോയാല്‍ അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമെന്നും മോഹന്‍ലാലിനെ വെച്ച് താന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ ട്രെയിലര്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. നവാഗതനായ ജനൂസ് മുഹമ്മദ് മജീദ് സംവിധാനം ചെയ്തിരിക്കുന്ന നയണ്‍ നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സാണ്. നാളെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (4 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (8 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (8 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (8 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (8 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (8 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (10 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (11 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (13 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (14 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

Malayali Vartha Recommends