പവിത്ര ബന്ധനം സീരിയൽ നടിയുടേത് ആത്മഹത്യയെന്ന് സ്ഥിതീകരിച്ച് പൊലീസ്; പ്രണയം തകർന്നതോടെ മാനസിക വിഷമത്തിലായ നടി ആത്മഹത്യ ചെയ്‌തെന്ന് പോലീസ് നിഗമനം....

സീരിയലിലൂടെ പ്രേക്ഷകരുടെ ഉള്ളിൽ ഇടംപിടിച്ച സീരിയല്‍ നടി നാഗ ജാന്‍സി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടെലിവിഷന്‍ താരം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം ആത്മഹത്യയെന്ന് സ്ഥിതീകരിച്ച് പൊലീസ്. തെലുങ്ക് സിനിമ- സിരിയല്‍ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാന്‍സിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിക്ക് ആറുമാസമായി ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും ഇത് വഴിപിരിഞ്ഞതോടെ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് വിവരം. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.
ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വീട്ടില്‍ നിന്നുമാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്ബ് ഒരു യുവാവുമായി നടി ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടി ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ആറ് മാസത്തോളമായി ഇയാളുമായി ജാന്‍സിക്ക് അടുപ്പമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ജാന്‍സിയുടെ ഫോണ്‍ പോലീസ് വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ജാന്‍സിയെ തേടി ഫ്‌ലാറ്റിലെത്തിയ ദുര്‍ഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസത്തെി വാതില്‍ പൊളിച്ചപ്പോഴാണ് നടിയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























