കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുന്നതിനിടെ മാസ് എൻട്രിയുമായി ഷറഫുദ്ദീന്‍

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിനടക്കുന്നതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ദീന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയാണ് ഷറഫുദ്ദീന്‍.
സാധാരണ സിനിമാ താരങ്ങളും മറ്റും പ്രശസ്തരും പങ്കെടുക്കുന്ന ചടങ്ങില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അവിടുന്ന് തിരികെ പോരാനാണ് അവര്‍ ശ്രമിക്കുക. എന്നാല്‍ അത് വകവയ്ക്കാതെ ചടങ്ങില്‍ എത്തിയ ഷറഫുദ്ദീന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha























