സംവിധാനമെന്ന് ഇനി മിണ്ടി പോകരുത്, ഞാനും മോളും എന്റെ വീട്ടിലോട്ട് പോകും: പൃഥ്വിരാജിന് ഭാര്യ സുപ്രിയയുടെ ഭീഷണി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുരളി ഗോപിയുടെ തിരക്കഥയും മജ്ഞു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ് തുടങ്ങിയ വമ്പന്‍ താരനിരയും കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കുന്നു. എന്നാല്‍ പൃഥ്വിക്ക് മുന്നില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ.
ഇനിയും സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ മകള്‍ അലംകൃതയേയുമെടുത്ത് താന്‍ മുംബൈയ്ക്ക് പോകുമെന്നാണ് സുപ്രിയയുടെ പരാതി. 'ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബൈയിലേക്ക് തിരിച്ചു പോകും. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























