ഞാനൊരു വിശുദ്ധനല്ല... തനിക്കെതിരെ ഗുരതര ലൈംഗിക ആരോപണം ഉന്നയിച്ച നടി ദിവ്യയോട് പരസ്യമായി മാപ്പ് ഏറ്റുപറഞ്ഞ് അലന്‍സിയര്‍

മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ഇംഗ്ലീഷ് ദിനപത്രമായ 'ടൈംസ് ഓഫ് ഇന്ത്യ'യുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം അലന്‍സിയര്‍ പറഞ്ഞു.
ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. 'ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക'. അലന്‍സിയര്‍ പറ!ഞ്ഞു.
ആത്മാര്‍ത്ഥതയോടെയാണ് ക്ഷമ ചോദിക്കുന്നതെങ്കില്‍ അംഗീകരിക്കുന്നതായി ദിവ്യ ഗോപിനാഥ് പ്രതികരിച്ചു. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നത് വലിയ കാര്യമാണ് ദിവ്യ പറഞ്ഞു.2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു. മീ റ്റൂ ആരോപണത്തെ തുടര്‍ന്ന് അലന്‍സിയര്‍ ചലച്ചിത്ര മേഖലയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha























