ജവാന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രകാശ് രാജിന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം:- സൈന്യത്തെയും രാജ്യത്തെയും നിരന്തരം അപമാനിക്കുന്ന പ്രകാശ് രാജ് പോകണമെന്നാവശ്യപ്പെട്ട് രോഷാകുലരായി നാട്ടുകാർ

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ഗുരുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രകാശ് രാജിന് നേരെ കൈയ്യേറ്റ ശ്രമം. ഫെബ്രുവരി 16ന് കര്‍ണാടകത്തിലെ മെല്ലഹള്ളിയിലുള്ള ഗുരുവിന്റെ ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവമുണ്ടായത്.
വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം ഗുരുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആക്രോശത്തോടെ ഗ്രാമവാസികള്‍ വളയുകയായിരുന്നു. സൈന്യത്തേയും രാജ്യത്തേയും നിരന്തരം അപമാനിക്കുന്ന പ്രകാശ് രാജ് പോകണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.
പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമര്‍പ്പിക്കുന്നത് അഭിനയമാണെന്നും പറഞ്ഞ് ഗ്രാമീണര്‍ ആക്രമിക്കാന്‍ വരികയായിരുന്നു. തുടര്‍ന്ന്, പൊലീസെത്തി പ്രകാശ് രാജിനെ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടയില്‍ രോഷകുലരായ നാട്ടുകാരില്‍ ചിലര്‍ പ്രകാശ് രാജിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ ജനരോഷം ഭയന്ന് പ്രകാശ് രാജ് വേഗം അവിടെ നിന്നും മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























