Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലമാറിപ്പോകുന്ന വിദ്യകണ്ട് ഞെട്ടി നടിമാര്‍... 

20 FEBRUARY 2019 10:25 PM IST
മലയാളി വാര്‍ത്ത

ലോകെ ആകെ അങ്കലാപ്പിലാണ്. ഹോളിവുഡ് നടിയായ ജെനിഫര്‍ ലോറന്‍സിന്റെ ഉടലില്‍ സ്റ്റീവ് ബുസിമിയുടെ തല വിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ്‌ഫെയ്ക് വിഡിയോയാണ് ഇപ്പോള്‍ സംസാരവിഷയം. ഇത് പേടിപ്പെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ആമുഖമമായിരിക്കാമെന്നാണ് പലരും പറയുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ പ്രസംഗം കേട്ട എല്ലാവര്‍ക്കും ഈ വാക്കുകള്‍ പരിചിതമാണ്. പക്ഷേ, ഇപ്പോള്‍ അവ ബുസിമിയുടെ വായില്‍ നിന്നാണ് വരുന്നതെന്നു മാത്രം.

ഇതു കണ്ടു ഭയന്ന സോഷ്യല്‍ മീഡിയ പ്രേമികള്‍ വിഡിയോ ജെനിഫര്‍ ബുസിമി എന്ന പേരില്‍ ഷെയര്‍ ചെയ്യുകയാണ്. ഇത് പേടിസ്വപ്നങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് അവരില്‍ പലരും പറയുന്നത്.

ഇതു കൂടാതെ, നിരവധി പ്രശസ്തരുടെയും സിനിമാതാരങ്ങളുടെയും പോണ്‍ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. അശ്ലീല ക്ലിപ്പിലെ നായികയുടെ ഉടലില്‍ പ്രശസ്തരുടെ മുഖം ചേര്‍ത്താണ് ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ട്വിറ്റര്‍, റെഡിറ്റ്, അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സൈറ്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ച വിഡിയോ പ്രദര്‍ശിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു.

ഡീപ്‌ഫെയ്ക് വിഡിയോയുടെ പുതിയ ഉദാഹരണം അത്രമേല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതല്ലെന്നു കാണാം. പക്ഷേ, ഇതുപോലും നിരവധി പേരെ അലോസരപ്പെടുത്തി കഴിഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഡീപ് ഫെയ്ക് നിര്‍മിക്കുന്നത് ഒരു ഹോബിയാക്കിയവര്‍ ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെയും, ട്രംപ് പരാജയപ്പെടുത്തിയ ഹലറി ക്ലിന്റന്റെയുമൊക്കെ വിഡിയോ ഇറക്കിക്കഴിഞ്ഞു. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇവ കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വിഡിയോയിലുളള ഒരാളുടെ മുഖത്തെ പേശികളുടെ ചലനങ്ങള്‍ മാറ്റി വേറൊരാളുടേത് പതിപ്പിക്കാമെന്നു കാണിച്ചു തന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മുഖത്ത് മിന്നിമറയുന്ന സങ്കീര്‍ണ്ണമായ ഭാവ വ്യത്യാസങ്ങളെ എഐ ആദ്യം ആഴത്തില്‍ പഠിക്കും. പുതിയതായി സൃഷ്ടിക്കാന്‍ പോകുന്ന വിഡിയോയില്‍ ഇത് ധാരാളമായി ഉപയോഗിക്കുകയും ചെയ്യും. തല ചെരിക്കലുകള്‍, ചുണ്ടിന്റെ ചലനം, കണ്ണില്‍ വരുന്ന മാറ്റങ്ങള്‍ കണ്ണടയ്ക്കലുകള്‍ തുടങ്ങിയ ചലനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കും. ഇതിനു ശേഷം ഇത്തരം വിശദാംശങ്ങള്‍ ലക്ഷ്യമിടുന്നയാളുടെ മുഖത്തു നിന്നും പകര്‍ത്തും. തുടര്‍ന്ന് സ്വാഭാവികമായ രീതിയില്‍ തന്നെ ഇവ വിഡിയോയില്‍ ചേര്‍ക്കും. മുഖത്തെ സ്വാഭാവിക ചലനങ്ങള്‍ മുഴുവന്‍ അതുപോലെ കാണിക്കുമ്പോള്‍ കാണുന്നയാള്‍ക്ക് ഇത് സ്വാഭാവികമാണെന്നു തോന്നും. അഡ്വേര്‍സേറിയല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ( അറ്‌ലൃലെൃശമഹ ചലൗൃമഹ ചലംേീൃസ) എന്ന താരതമ്യേന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാഖയാണ് ഇതിനു പിന്നില്‍. സമൂഹമാധ്യമങ്ങളിലൊക്കെ വന്ന് അസത്യങ്ങള്‍ വിളിച്ചു പറയാന്‍ ഇതുപയോഗിക്കാമെന്ന് ചിലര്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends