അയാളുടെ സിനിമ ആളുകള്‍ കാണാന്‍ എന്നെ ഇരയാക്കുന്നു: സിനിമാ കോപ്പിയടി വിവാദത്തില്‍ മറുപടിയുമായി കോട്ടയം നസീര്‍

സിനിമാ കോപ്പിയടിച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി കോട്ടയം നസീര്‍. സംവിധായകന്‍ സുദേവിന്റെ 'അകത്തോ പുറത്തോ' എന്ന ഷോര്‍ട് ഫിലിം കോപ്പിയടിച്ചതാണ് നസീറിന്റെ 'കുട്ടിച്ചന്‍' എന്ന ഷോര്‍ട് ഫിലിം എന്നായിരുന്നു ആരോപണം. സുദേവനു പിന്നാലെ സംവിധായകന്‍ ഡോ ബിജുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ സുദേവന്റെ സിനിമയെക്കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ലെന്ന് കോട്ടയം നസീര്‍ പറഞ്ഞു. ഈ പറയുന്ന ചിത്രത്തെ കുറിച്ച് തനിക്ക് അറിയില്ല. സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും നസീര്‍ പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഈ ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ വേണ്ടിയാകും ഇങ്ങനെ പറഞ്ഞതെന്നും ഹാസ്യ രൂപേണ കോട്ടയം നസീര്‍ പറഞ്ഞു.
ചിത്രത്തിന്റെ പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി'യാണെന്ന് ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സുദേവന്‍ നിയമപരമായി ഇതിനെ കൈകാാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
'ശ്രീ കോട്ടയം നസീര്‍ അറിയുവാന്‍,
അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചന്‍ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അകത്തോ പുറത്തോ 'എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.'
https://www.facebook.com/Malayalivartha























